മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഹെഡ് കോച്ചുമായിരുന്ന രവി ശാസ്ത്രി, എക്കാലത്തെയും മികച്ച അഞ്ച് ഇന്ത്യൻ ക്രിക്കറ്റർമാരുടെ പട്ടിക പുറത്തുവിട്ടു. 'സ്റ്റിക്ക് ടു ക്രിക്കറ്റ്' എന്ന പോഡ്കാസ്റ്റിലാണ് ശാസ്ത്രി ഈ വെളിപ്പെടുത്തൽ നടത്തിയത്. സുനിൽ ഗവാസ്‌കർ, കപിൽ ദേവ്, സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്‌ലി, എം.എസ്. ധോണി എന്നിവരാണ് ശാസ്ത്രിയുടെ പട്ടികയിൽ ഇടംപിടിച്ച അഞ്ച് താരങ്ങൾ.
സച്ചിൻ ടെണ്ടുൽക്കറാണ് ഈ പട്ടികയിൽ ശാസ്ത്രിയുടെ ഒന്നാം നമ്പർ താരം. 24 വർഷത്തെ ക്രിക്കറ്റ് കരിയറും 100 അന്താരാഷ്ട്ര സെഞ്ചുറികളും കാരണമാണ് സച്ചിനെ ഒന്നാമനായി തിരഞ്ഞെടുത്തതെന്നും ശാസ്ത്രി പറഞ്ഞു. എന്നാൽ, ഈ പട്ടികയിൽ നിന്ന് പല പ്രമുഖ താരങ്ങളെയും ഒഴിവാക്കിയത് ചർച്ചയായിരിക്കുകയാണ്. മുൻ നായകന്മാരായ സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, അനിൽ കുംബ്ലെ എന്നിവരെയാണ് ശാസ്ത്രിയുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.
2002ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി വിജയിക്കുകയും 2003ലെ ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ നയിക്കുകയും ചെയ്ത സൗരവ് ഗാംഗുലിയെയും 2024ൽ ഐസിസി ടി20 ലോകകപ്പ് കിരീടം ഇന്ത്യയിലേക്ക് എത്തിച്ച രോഹിത് ശർമ്മയെയും പട്ടികയിൽ നിന്ന് ഒഴിവാക്കി. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ രണ്ടാമത്തെ ഉയർന്ന റൺ വേട്ടക്കാരനാണ് രാഹുൽ ദ്രാവിഡ്. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയുടെ ഏറ്റവും ഉയർന്ന വിക്കറ്റ് വേട്ടക്കാരനായ അനിൽ കുംബ്ലെയും പട്ടികയിൽ ഇടം നേടിയില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്