മുൻ വെസ്റ്റിൻഡീസ് ഓൾറൗണ്ടർ ബെർണാഡ് ജൂലിയൻ അന്തരിച്ചു

OCTOBER 7, 2025, 9:20 AM

മുൻ വെസ്റ്റ് ഇൻഡീസ് ഓൾ റൗണ്ടറും 1975ൽ പ്രഥമ ഏകദിന ലോകകപ്പ് കിരീടം നേടിയ കരീബിയൻ സംഘത്തിലെ അംഗവുമായിരുന്ന ഇതിഹാസ താരം ബെർണാഡ് ജൂലിയൻ (75) അന്തരിച്ചു. വിൻഡീസ് ആദ്യ ലോകകപ്പ് നേടിയതിന്റെ 50-ാം വർഷത്തിലാണ് അദ്ദേഹം ജീവിതത്തോട് വിട പറഞ്ഞത് എന്നതു യാദൃശ്ചികതയായി. പ്രഥമ ലോകകപ്പിൽ മികച്ച ബൗളിങ് പ്രകടനങ്ങൾ നടത്തിയ താരം കൂടിയാണ് ബെർണാഡ് ജൂലിയൻ.

ഗ്രൂപ്പ് ഘട്ടത്തിൽ ശ്രീലങ്കക്കെതിരെ 20 റൺസ് വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തിയ അദ്ദേഹം സെമിയിൽ ന്യൂസിലൻഡിനെതിരെ 27 റൺസ് വഴങ്ങിയും 4 വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി. ഫൈനലിൽ ബാറ്റ് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ സംഭവാന. കലാശപ്പോരാട്ടത്തിൽ ബാറ്റിങിനു ഇറങ്ങി അതിവേഗം റൺസടിച്ച് അദ്ദേഹം ടീമിനു നിർണായക സംഭവാന നൽകി. 26 പന്തിൽ 37 റൺസാണ് ബെർണാഡ് അന്നടിച്ചത്.

ഇടംകൈയൻ സീമറും ആക്രമണോത്സുക ബാറ്ററും ഊർജ്ജസ്വലനായ ഫീൽഡറുമായി സമസ്ത മേഖലയിലും അദ്ദേഹം തന്റെ കൈയൊപ്പു പതിച്ചു. കളത്തിൽ 100 ശതമാനവും അർപ്പിക്കുന്ന പോരാളിയായ താരമായിരുന്നു ബെർണാഡെന്നു വിൻഡീസ് പ്രഥമ ലോകകപ്പുയർത്തുമ്പോൾ ടീമിനെ നയിച്ച ഇതിഹാസ താരം ക്ലൈവ് ലോയ്ഡ് അനുസ്മരിച്ചു.

vachakam
vachakam
vachakam

വിൻഡീസിനായി 24 ടെസ്റ്റുകളും 12 ഏകദിന മത്സരങ്ങളും കളിച്ചു. 866 റൺസും 50 വിക്കറ്റുകളും റെഡ് ബോൾ ഫോർമാറ്റിൽ സ്വന്തമാക്കി. ഏകദിനത്തിൽ 86 റൺസും 18 വിക്കറ്റുകളുമാണ് സമ്പാദ്യം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam