ഫിഫ അറബ് കപ്പ് ടൂർണമെന്റിൽ ചരിത്രം കുറിച്ച് പാലസ്തീനും സിറിയയും. ഇരു ടീമുകളും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ദോഹയിൽ നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ ഇരു ടീമുകളും 0-0 എന്ന സമനിലയിൽ പിരിഞ്ഞതോടെയാണ് നോക്കൗട്ട് ഘട്ടത്തിലേക്കുള്ള വഴി തുറന്നത്.
ഖത്തർ ആതിഥേയത്വം വഹിക്കുന്ന പ്രാദേശിക ടൂർണമെന്റിൽ ഇരു ടീമുകളുടെയും മുന്നേറ്റം, അവരുടെ മാതൃരാജ്യങ്ങളിൽ നിലനിൽക്കുന്ന സമീപകാല സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഏറെ ശ്രദ്ധേയമാണ്.
സമനിലയോടെ പാലസ്തീൻ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനവും സിറിയ രണ്ടാം സ്ഥാനവും ഉറപ്പിച്ചു. ഫൈനൽ വിസിൽ മുഴങ്ങുന്നതിന് മുൻപുതന്നെ എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിലെ ഏകദേശം 40,000 ആരാധകർ ഇരു ടീമുകളുടെയും ചരിത്രപരമായ മുന്നേറ്റം നൃത്തം ചെയ്തും പാട്ടുകൾ പാടിയും ആഘോഷിക്കാൻ തുടങ്ങിയിരുന്നു.
പാലസ്തീൻ താരം മുഹമ്മദ് സലേഷ് പാലസ്തീൻ, സിറിയൻ പതാകകൾ വീശിയുള്ള ആഘോഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. മത്സരശേഷം ഇരു ടീമുകളിലെയും കളിക്കാർ ജേഴ്‌സികൾ കൈമാറുകയും ഒരുമിച്ച് ഫോട്ടോ എടുക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
