വാളയാർ: പാലക്കാട് വാളയാറിൽ കാറിൽ കടത്തുകയായിരുന്ന ഒരു കോടി 18 ലക്ഷം രൂപ പിടികൂടി. ഡാൻസാഫ് സംഘമാണ് പണം പിടികൂടിയത്.
സംഭവത്തിൽ തെലങ്കാന മേട്പള്ളി സ്വദേശിയും യൂട്യൂബറുമായ ചവാൻ രൂപേഷി(40)നെ ഡാൻസാഫ് സംഘം കസ്റ്റഡിയിൽ എടുത്തു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഡാൻസാഫ് സംഘം പരിശോധന നടത്തിയത്. പരിശോധനയിൽ കാറിൽ നിന്ന് പണം കണ്ടെടുത്തു.
യൂട്യൂബിൽ നിന്നാണ് പണം ലഭിച്ചതെന്നാണ് ചവാൻ രൂപേഷ് ഡാൻസാഫ് സംഘത്തോട് പറഞ്ഞത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് ഡാൻസാഫ് സംഘം അറിയിച്ചു. ചവാൻ രൂപേഷിനെ വിശദമായി ചോദ്യം ചെയ്യുമെന്നും ഡാൻസാണ് സംഘം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
