ഒറ്റപ്പാലത്തെ ദമ്പതികളുടെ കൊലപാതകം: പേരക്കുട്ടിയുടെ അവകാശം സംബന്ധിച്ച തർക്കത്തിനിടെയെന്ന് നി​ഗമനം 

JANUARY 18, 2026, 8:11 PM

പാലക്കാട്: ഒറ്റപ്പാലത്തെ ദമ്പതികളുടെ കൊലപാതകം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് കാരണമായത് പേരക്കുട്ടിയുടെ അവകാശം സംബന്ധിച്ച തര്‍ക്കത്തിനിടെയെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. 

കൊല്ലപ്പെട്ട ദമ്പതികളായ നസീറിന്റെ സുഹറയുടെയും മകളുടെ ഭര്‍ത്താവ് പൊന്നാനി സ്വദേശി റാഫിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

റാഫിയും സുല്‍ഫിയത്തും തമ്മില്‍ വേര്‍പിരിഞ്ഞുകഴിയുകയാണ്. ഇതുസംബന്ധിച്ച കേസ് കോടതിയിലാണ്. മകന്റെ അവകാശം സംബന്ധിച്ച് ഇരു കുടുംബങ്ങളും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഈ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 

vachakam
vachakam
vachakam

ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊന്നു; കൊച്ചുമകന് ഗുരുതര പരുക്ക്

അര്‍ധരാത്രി 12ഓടെയാണ് ദമ്പതികളെ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മകനുമായി സുല്‍ഫിയത്ത് ഓടിരക്ഷപ്പെടുന്നതിനിടെ നാട്ടുകാര്‍ കാണുകയായിരുന്നു. ഇതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. യുവാവുമായുണ്ടായ തര്‍ക്കത്തിനിടെ സുല്‍ഫിയത്ത് രക്ഷപ്പെട്ടോടുകയായിരുന്നുവെന്നാണ് കരുതുന്നത്.

കൈഞരമ്പ് മുറിച്ച നിലയിലാണ് പൊലീസ് റാഫിയെയും കസ്റ്റഡിയിലെടുത്തത്. പ്രദേശത്തെ പള്ളിക്കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട റാഫിയെ പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ പുലര്‍ച്ചെ നാല് മണിയോടെയാണ് കണ്ടെത്തിയത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam