ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊന്നു; കൊച്ചുമകന് ഗുരുതര പരുക്ക് 

JANUARY 18, 2026, 7:20 PM

പാലക്കാട്:   ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊന്നു. നാലകത്ത് നസീര്‍(63), ഭാര്യ സുഹറ(60) എന്നിവരാണ് മരിച്ചത്. വളർത്തു മകളായ സുല്‍ഫിയത്തിന്‍റെ നാലുവയസ്സായ മകനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തി.

അര്‍ധരാത്രി 12ഓടെയാണ് സംഭവം. പൊലീസ് എത്തിയപ്പോൾ വീട്ടിൽനിന്നും സുൽഫിയത്തിന്റെ ഭർത്താവ് പൊന്നാനി സ്വദേശി മുഹമ്മദ് റാഫി ഓടിരക്ഷപ്പെട്ടു,

മുഹമ്മദ് റാഫിയുടെ കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു. പ്രദേശത്തെ പള്ളിക്കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട മുഹമ്മദ് റാഫിയെ പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിൽ പുലർച്ചെ നാലുമണിയോടെ കണ്ടെത്തി. 

vachakam
vachakam
vachakam

  നാലുവയസ്സുകാരനുമായി സുല്‍ഫിയത്ത് ഓടിരക്ഷപ്പെടുന്നതിനിടെ നാട്ടുകാര്‍ കാണുകയായിരുന്നു. ഇതോടെ കൊലപാതകവിവരം ഉള്‍പ്പെടെ പുറത്തുവന്നത്.

യുവാവിനെ കൈഞരമ്പ് മുറിച്ച നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ നാല് വയസ്സുകാരനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam