പെൻസിൽവാനിയ ഫൊക്കാന റീജണൽ കൺവെൻഷൻ വർണ്ണാഭമായി

MARCH 17, 2026, 8:52 AM

പെൻസിൽവാനിയ : അമേരിക്കയിലെ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ഇന്റർനാഷണൽ കൺവെൻഷൻ ഓഗസ്റ്റ് 6, 7, 8, 9  തിയതികളിൽ പെൻസിൽവേനിയയിലെ കൽഹാരി റിസോർട്ടിൽ വെച്ച് ഒരു ചരിത്ര കൺവെൻഷന് സാക്ഷിയാകാൻ പോകുമ്പോൾ, പെൻസിൽവാനിയയിൽ നടത്തിയ റീജണൽ കൺവെൻഷൻ വർണ്ണാഭമായി. രജിസ്‌ട്രേഷൻ കൊണ്ടും പങ്കെടുത്ത ഫൊക്കാന ലീഡേഴ്‌സിന്റെ ഒത്തൊരുമ കൊണ്ടും റീജണൽ കൺൻഷൻ വേറിട്ടതായി.

റീജണൽ വൈസ് പ്രസിഡന്റ് ഷാജി ശാമുവേൽ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, ട്രഷറർ ജോയി ചാക്കപ്പൻ, അഡിഷണൽ ജോയിന്റ് ട്രഷറർ മില്ലി ഫിലിപ്പ്, ഫൊക്കാന 2026 -2028 പ്രസിഡന്റ് സ്ഥാനാർത്ഥികൾ ആയി മത്സരിക്കുന്ന ഫിലിപ്പോസ് ഫിലിപ്പ്, ലീല മാരേട്ട്, റീജണൽ വൈസ് പ്രസിഡന്റുമാരായ ആന്റോ വർക്കി, ലാജി തോമസ്, നാഷണൽ കമ്മിറ്റി മെമ്പർ അജിത് ചാണ്ടി, ഫെയിത് എൽദോ, അസോസിയേഷൻ പ്രസിഡന്റുമാരായ കൊച്ചുമോൻ വയലത്തു, അലക്‌സ് തോമസ്, ഫൊക്കാന നേതാക്കളായ സുധ കർത്താ, മാത്യു ചെറിയാൻ (മോൻസി), സർജന്റ് ബ്ലെസ്സൻ മാത്യു, ദേവസി പാലാട്ടി, ജോർജ് ഓലിക്കൽ, രാജൻ ശാമുവേൽ, സുമോദ് നെല്ലിക്കൽ, അലക്‌സ് ചെറിയാൻ, അജി ഉമ്മൻ, അഭിലാഷ് ജോൺ, ലിബിൻ പുന്നശേരിൽ, എൽദോ വർഗീസ് തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്തു. പരിപാടിയിൽ PAMPA, MAP, DELMA, PMA പോലുള്ള പ്രമുഖ അസോസിയേഷനുകളുടെ പ്രതിനിധികളും, സാമൂഹികസാംസ്‌കാരിക നേതാക്കളുടെ സജീവ സാനിധ്യം ശ്രദ്ധേയമായി.

vachakam
vachakam
vachakam


ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി തന്റെ ഉദ്ഘാടന പ്രസംഗത്തിൽ കൺവെൻഷന് 8 മാസം മുൻപേ രജിസ്‌ട്രേഷൻ ക്ലോസ് ചെയ്യുവാൻ സാധിച്ചതിൽ ഉള്ള സന്തോഷം പങ്കുവെച്ചു. ഫൊക്കാനയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് കൺവെൻഷന് ഇത്രയും മുൻപേ തന്നെ രജിസ്‌ട്രേഷൻ ക്ലോസ് ചെയ്യുന്നത്. കലഹരി റിസോർട്ടുമായി ഫൊക്കാന നേതൃത്വം നിരന്തരമായി കൂടുതൽ റൂമുകൾക്കു വേണ്ടി ബന്ധപ്പെടുന്നുണ്ട്. അങ്ങനെ കിട്ടുന്ന റൂമുകൾ വെയ്റ്റിംഗ് ലിസ്റ്റിൽ ഉള്ളവർക്ക് കൊടുക്കുന്നതാണ് എന്നും സജിമോൻ അറിയിച്ചു.


vachakam
vachakam
vachakam

ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ആൻഡ് ഔട്ട് ഡോർ വാട്ടർ പാർക്കാണ് കാലാഹാരി റിസോർട്ട്. പ്രകൃതി ഭംഗികൊണ്ട് അനുഗ്രഹിതമായ പോക്കനോസ് മൗണ്ടൻസിലാണ് ഈ റിസോർട്ട്. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഡ്രൈവബിൾ ഡിസ്റ്റൻസ് ആണ് എന്നത് ഏവരെയും പ്രിയങ്കരമാക്കുന്നു. കാലാവസ്ഥയും, രമണീയമായ ഭൂപ്രകൃതിയും, ലോകത്തിലേക്കും ഏറ്റവും വലുതും  കുട്ടികൾക്കും വലിയവർക്കും ഒരു പോലെ ആസ്വദിക്കാവുന്ന വാട്ടർ പാർക്കുമാണ് ഏവരെയും  പോക്കനോസിനെയും കാലാഹാരിയെയും വിസ്മയമാക്കുന്നത്. ഫൈവ് സ്റ്റാർ റിസോർട്ടിലെ താമസം, ഭക്ഷണം, വാട്ടർ പാർക് എൻട്രി, മാസ്മറിസ് പ്രോഗ്രാംസ്, സ്റ്റേജ് ഷോ, അവാർഡ് നൈറ്റ്, ഗ്രാൻ ഫിനാലെ ഓഫ് യൂവജനോത്സവം തുടങ്ങിയ അനേകം പ്രോഗ്രാമുകൾ ഉൾപ്പെടെ അതിശയിപ്പിക്കുന്ന കലാപരിപാടികൾ ഏവരെയും ഈ കൺവെൻഷനിൽ കാത്തിരിക്കുന്നത്.


ഒരു ഫാമിലി എന്ന ആശയത്തോട് കൂടിയാണ് ഈ റിസോർട്ട് തെരഞ്ഞെടുത്തത്. ഫാമിലി ആയി വന്ന് നാല് ദിവസം സന്തോഷവും ആഹ്ലാദപരവും, അത് എന്നും ജീവിതത്തിൽ ഓർത്തിരിക്കത്തക്ക നിമിഷങ്ങൾ ആക്കിത്തീർക്കുക എന്ന ലക്ഷ്യത്തോട് കുടിയാണ് ഈ കൺവെൻഷൻ പ്‌ളാൻ ചെയ്തിരിക്കുന്നത്.  

vachakam
vachakam
vachakam


കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചു ഒരു ചരിത്ര കൺവെൻഷൻ ആക്കുവാൻ ആണ് ഫൊക്കാന ശ്രമിക്കുന്നത് എന്ന് ട്രഷറർ ജോയി ചാക്കപ്പൻ പറഞ്ഞു.


റീജണൽ വൈസ് പ്രസിഡന്റ് ഷാജി ശാമുവേലിനെ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയും ട്രഷറർ ജോയി ചാക്കപ്പനും ചേർന്ന് പൊന്നാട അണിയിച്ചു ആദരിച്ചു. ഫൊക്കാനയുടെ ഓരോ റീജിയനും ഒന്നിന് ഒന്ന് മാറ്റ് കൂട്ടുന്ന പ്രവർത്തനം ആണ് കാഴ്ച വെക്കുന്നത് എന്ന് സജിമോൻ അഭിപ്രായപ്പെട്ടു.


ഫൊക്കാനയിൽ ഇലക്ഷന് മത്സരിക്കുന്ന ടീമുകളുടെ സാന്നിധ്യവും സംഘടനക്ക് വേണ്ടിയുള്ള കൂട്ടായ പ്രവർത്തനവും വേറിട്ടതായി. ഇലക്ഷൻ വരുകയും പോവുകയും ചെയ്യും പക്ഷേ സഘടന പ്രവർത്തനത്തിൽ എല്ലാവരും മുന്നിൽ എന്ന ആശയത്തോട് ആണ് ഇന്ന് സംഘടന മുന്നോട്ടു പോകുന്നത്.



വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam