ഫിഫ അറബ് കപ്പ് 2025ന്റെ ആദ്യ ക്വാർട്ടർ ഫൈനലിൽ സിറിയയെ ഒരു ഗോളിന് പരാജയപ്പെടുത്തി മൊറോക്കോ സെമിഫൈനലിൽ. ഖത്തറിലെ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ, പകരക്കാരനായി വന്ന വാലിദ് അസരോ നേടിയ നിർണ്ണായക ഗോളാണ് മൊറോക്കോയ്ക്ക് വിജയം നൽകിയത്.
മത്സരത്തിന്റെ തുടക്കത്തിൽ സിറിയൻ ടീം ശക്തമായ പ്രകടനമാണ് നടത്തിയത്. എന്നാൽ, വൈകാതെ മൊറോക്കോ കളി നിയന്ത്രണത്തിലാക്കി. കളിയുടെ ഭൂരിഭാഗം സമയവും മൊറോക്കോ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും, സിറിയൻ ഗോൾകീപ്പർ ഏലിയാസ് ഹദയയുടെ തകർപ്പൻ സേവുകൾ ഗോൾ വഴങ്ങാതെ സിറിയയെ സമനിലയിൽ പിടിച്ചു നിർത്തി.
ഗോൾ നേടാൻ മൊറോക്കോയ്ക്ക് ഏറെ കാത്തിരിക്കേണ്ടിവന്നു. ഒടുവിൽ, 79-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ വാലിദ് അസരോ കത്രികപ്പൂട്ട് തകർത്ത് വിജയഗോൾ നേടി. ഇഞ്ചുറി ടൈമിൽ ഒരു താരം പുറത്തായിട്ടും 10 പേരുമായി കളിച്ച മൊറോക്കോ വിജയം നിലനിർത്തി സെമിഫൈനൽ ടിക്കറ്റ് ഉറപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
