ഐ.സി.സി വനിതാ ഏകദിന ലോകകപ്പിൽ ശ്രീലങ്കയ്‌ക്കെതിരെ ഇംഗ്ലണ്ടിന് ഗംഭീര ജയം. മത്സരത്തിൽ 89 റൺസിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. ഇംഗ്ലണ്ട് ഉയർത്തിയ 254 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 164 റൺസിൽ ഓൾഔട്ടായി. 35 റൺസെടുത്ത ഹസിനി പെരേരയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറർ. ഹർഷിത സമരവിക്രമ 33 റൺസും നിലാക്ഷി ഡി സിൽവ 23 റൺസുമെടുത്തു. മറ്റാർക്കും ശ്രീലങ്കൻ നിരയിൽ തിളങ്ങാനായില്ല.
ഇംഗ്ലണ്ടിന് വേണ്ടി സോഫി എക്ലേസ്റ്റോൺ നാല് വിക്കറ്റ് എടുത്തു. ക്യാപ്ടൻ നാറ്റ് സിവർ ബ്രണ്ടും ഷാർലറ്റ് ഡീനും രണ്ട് വിക്കറ്റ് വീതവും ലിൻസി സ്മിത്തും അലിസ് കാപ്‌സിയും ഓരോ വിക്കറ്റ് വീതവും എടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 253 റൺസ് എടുത്തത്. ക്യാപ്ടൻ നാറ്റ് സിവർബ്രണ്ടിന്റെ സെഞ്ചുറിയുടെ മികവിലാണ് ഇംഗ്ലണ്ട് മികച്ച സ്‌കോറിലെത്തിയത്. 117 റൺസാണ് നാറ്റ് സിവർ എടുത്തത്. ടമ്മി ബ്യൂമോണ്ട് 32 റൺസും ഹീതർ നൈറ്റ് 29 റൺസും എടുത്തു.
ശ്രീലങ്കയ്ക്ക് വേണ്ടി ഇനോക്ക രണവീര മൂന്ന് വിക്കറ്റ് വീഴ്ത്തി. ഉദേശിക പ്രബോധനിയും സുഗന്ധിക കുമാരിയും രണ്ട് വിക്കറ്റ് വീതവും കവിഷ ദിൽഹരി ഒരു വിക്കറ്റും വീഴ്ത്തി. വിജയത്തോടെ ഇംഗ്ലണ്ടിന് ആറ് പോയിന്റായി. ഇതോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്താൻ ഇംഗ്ലണ്ടിനായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്