ഇന്ത്യ - ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് മത്സരത്തിൽ സെഞ്ചുറി നേടി ചരിത്രം കുറിച്ചിരിക്കുകയാണ് ജോ റൂട്ട്. പരമ്പരയിൽ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ച താരം ഇതിനോടകം തന്നെ ഒട്ടനവധി റെക്കോഡുകൾ സ്വന്തമാക്കിയിട്ടുണ്ട്.
373 റൺസ് വിജയലക്ഷ്യം പിന്തുടർന്ന റൂട്ട് പരമ്പരയിലെ തന്റെ തുടർച്ചയായ മൂന്നാം സെഞ്ചുറി സ്വന്തമാക്കിയിരുന്നു. 152 പന്തിൽ നിന്ന് 105 റൺസ് നേടിയ അദ്ദേഹം നാലാം വിക്കറ്റിൽ ഹാരി ബ്രൂക്കുമായി ചേർന്ന് 195 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ഈ ഇന്നിങ്‌സിലാണ് റൂട്ട് നാഴികക്കല്ല് സ്വന്തമാക്കിയത്.
ഈ ഇന്നിംഗ്‌സോടെ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ നാലാം ഇന്നിംഗ്‌സിൽ റൂട്ട് 1000 റൺസ് തികച്ചു. ഒൻപത് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരനാണ് അദ്ദേഹം.മാത്രമല്ല, സ്വന്തം നാട്ടിൽ നടന്ന മത്സരങ്ങളുടെ നാലാം ഇന്നിംഗ്‌സിൽ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ റൂട്ട് 1000 റൺസ് തികച്ചു. ലോകത്ത് ആദ്യമായാണ് ഒരു കളിക്കാരൻ ഇത്തരമൊരു നേട്ടം കൈവരിക്കുന്നത്.
അതേസമയം ഇന്ത്യയ്‌ക്കെതിരായ മത്സരത്തിന് ശേഷം ടെസ്റ്റ് മത്സരങ്ങളിലെ നാലാം ഇന്നിങ്സിൽ ഏറ്റവും കൂടുതൽ 50ൽ അധികം സ്‌കോറുകൾ നേടിയ ചന്ദർപോളിന്റെയും ഗെയ്‌ലിന്റെയും റെക്കോഡിന് ഒപ്പമെത്താനും റൂട്ടിന് സാധിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്