ഇന്ത്യയ്‌ക്കെതിരെയുള്ള ടി20 ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

JUNE 28, 2026, 4:03 AM

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള 17 അംഗ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ഹാരി ബ്രൂക്ക് നയിക്കുന്ന ടീമിൽ യുവ ഓൾറൗണ്ടർ ജെയിംസ് കോൾസിന്റെ സാന്നിധ്യമാണ് പ്രധാന ആകർഷണം.

അഞ്ച് ടി20 മത്സരങ്ങളാണ് ഇംഗ്ലണ്ട്, ഇന്ത്യക്കെതിരെ കളിക്കുക. ജൂലൈ 1ന് ആരംഭിക്കുന്ന പരമ്പര ജൂലൈ 11ന് സൗത്താംപ്ടണിൽ സമാപിക്കും. ഇംഗ്ലണ്ട് എ ടീമിനും ആഭ്യന്തര ടി20 ലീഗുകളിലും നടത്തിയ മികച്ച പ്രകടനത്തെത്തുടർന്നാണ് ജെയിംസ് കോൾസ് ടീമിൽ ഇടംപിടിച്ചത്. 71 ടി20 മത്സരങ്ങളിൽ നിന്ന് 1,373 റൺസും 53 വിക്കറ്റും താരം സ്വന്തമാക്കിയിട്ടുണ്ട്.

അടുത്തിടെ നടന്ന കൗണ്ടി ചാമ്പ്യൻഷിപ്പിൽ ഗ്ലാമോർഗനെതിരെ സസെക്‌സിന് വേണ്ടി പുറത്താകാതെ 224 റൺസ് നേടിയത് കോൾസിന്റെ സെലക്ഷൻ ഉറപ്പിച്ചു. ടി20 ലോകകപ്പിൽ നിന്ന് വിട്ടുനിന്ന ജോർദാൻ കോക്‌സ്, സോണി ബേക്കർ, സാക്കിബ് മഹ്മൂദ് എന്നിവർ ടീമിലേക്ക് തിരിച്ചെത്തി. എന്നാൽ പരിക്കുകാരണം ബ്രൈഡൻ കാർസിനും ജാമി ഓവർട്ടണിനും ടീമിൽ ഇടംനേടാനായില്ല. ജോഫ്ര ആർച്ചർ, സാം കറൻ, ജോസ് ബട്ട്‌ലർ, ഫിൽ സാൾട്ട്, ടോം ബാന്റൺ തുടങ്ങിയവർ ടീമിന് കരുത്തുപകരും.

vachakam
vachakam
vachakam

ഇംഗ്ലണ്ട് ടീം: ഹാരി ബ്രൂക്ക് (ക്യാപ്ടൻ), റെഹാൻ അഹമ്മദ്, ജോഫ്ര ആർച്ചർ, സോണി ബേക്കർ, ടോം ബാന്റൺ, ജേക്കബ് ബെഥേൽ, ജോസ് ബട്ട്‌ലർ, ജെയിംസ് കോൾസ്, ജോർദാൻ കോക്‌സ്, സാം കറൻ, ലിയാം ഡോസൺ, വിൽ ജാക്‌സ്, സാക്കിബ് മഹ്മൂദ്, ആദിൽ റഷീദ്, ഫിൽ സാൾട്ട്, ജോഷ് ടോങ്, ലൂക്ക് വുഡ്.

ചെസ്റ്റർ ലെസ്ട്രീറ്റ്, മാഞ്ചസ്റ്റർ, നോട്ടിംഗ്ഹാം, ബ്രിസ്റ്റോൾ, സൗത്താംപ്ടൺ എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തൊട്ടുപിന്നാലെ ടി20 പരമ്പര ആരംഭിക്കുന്നതിനാലാണ് വലിയൊരു ടീമിനെ തിരഞ്ഞെടുത്തതെന്ന് മാർക്കസ് നോർത്ത് വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam