അടുത്ത ആഷസ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ബെൻ സ്റ്റോക്‌സ് നയിക്കുന്ന 16 അംഗ ടീമിന്റെ വൈസ് ക്യാപ്റ്റനായി ഹാരി ബ്രൂക്കിനെ നിയമിച്ചു.
ടീമിൽ ശ്രദ്ധേയമായ ചില തിരിച്ചുവരവുകളുണ്ട്. ഇടത് കാൽമുട്ടിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന പേസർ മാർക്ക് വുഡ് ടീമിൽ ഇടം നേടി. കൂടാതെ, ഇന്ത്യയ്‌ക്കെതിരായ പരമ്പരയിൽ വിരലിന് പരിക്കേറ്റ ഷോയിബ് ബഷീറിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പുതിയ കളിക്കാരില്‍ മാത്യു പോട്ട്സും വിൽ ജാക്സുമാണ് പ്രധാനികൾ. ഡർഹാം പേസറായ പോട്ട്‌സ് അവസാനമായി 2024 ഡിസംബറിലാണ് ടെസ്റ്റ് കളിച്ചത്.
ഈ സീസണിൽ 10 കൗണ്ടി മത്സരങ്ങളിൽ നിന്ന് 28 വിക്കറ്റുകളാണ് പോട്ട്‌സ് വീഴ്ത്തിയത്. വിൽ ജാക്സ് ആകട്ടെ, മൂന്ന് ഇന്നിംഗ്‌സുകളിൽ നിന്ന് 136 റൺസും നേടി. അനുഭവസമ്പത്തും യുവത്വവും ഒരുമിച്ചുള്ള ടീമിനെയാണ് ഇംഗ്ലണ്ട് ആഷസ് പരമ്പരയിൽ അണിനിരത്തുന്നത്.
ബെൻ സ്റ്റോക്സിനൊപ്പം, പരിചയസമ്പന്നരായ ജോ റൂട്ട്, സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, പോപ്പ് എന്നിവരും ടീമിലുണ്ട്. വിക്കറ്റ് കീപ്പറായി ജാമി സ്മിത്തും ടീമിൽ ഇടംനേടി. പേസ് നിരയ്ക്ക് നേതൃത്വം നൽകുന്നത് ജോഫ്ര ആർച്ചറാണ്. ബ്രൈഡൺ കാർസെ, ഗസ് അറ്റ്കിൻസൺ, ജോഷ് ടംഗ്, മാർക്ക് വുഡ്, മാത്യു പോട്ട്സ് എന്നിവരാണ് മറ്റ് പേസർമാർ.
ഇംഗ്ലണ്ട് ആഷസ് ടീം: ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജോഫ്ര ആര്‍ച്ചര്‍, ഗസ് ആറ്റ്കിന്‍സണ്‍, ഷോയിബ് ബഷീര്‍, ജേക്കബ് ബെഥേല്‍, ഹാരി ബ്രൂക്ക് (വൈസ് ക്യാപ്റ്റന്‍), ബ്രൈഡണ്‍ കാര്‍സെ, സാക്ക് ക്രാളി, ബെന്‍ ഡക്കറ്റ്, വില്‍ ജാക്‌സ്, ഒല്ലി പോപ്പ്, മാത്യു പോട്ട്‌സ്, ജോ റൂട്ട്, ജാമി സ്മിത്ത്, ജോഷ് ടോങ്, മാര്‍ക്ക് വുഡ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്