ലോകകപ്പിലെ ഈജിപ്ത് ദേശീയ ഫുട്ബോൾ ടീം ഹെഡ് കോച്ച് ഹൊസാം ഹസ്സന്‍റെയും, ടീം ഡയറക്ടർ ഇബ്രാഹിം ഹസ്സന്‍റെയും കരാറുകൾ പുതുക്കി ഈജിപ്ത് ഫുട്ബോൾ അസോസിയേഷൻ. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം 2030 വരെയുള്ള ദീർഘകാല കരാറാണ് ഹൊസാം ഹസ്സന് നൽകിയിരിക്കുന്നത്.
ലോകകപ്പിൽ മുഹമ്മദ് സലാ നയിച്ച ഈജിപ്ത് ടീം പ്രീ-ക്വാർട്ടർ വരെ എത്തിയാണ് ചരിത്ര മുന്നേറ്റം നടത്തിയത്. പ്രീ-ക്വാർട്ടറിൽ കരുത്തരായ അർജന്‍റീനയ്ക്കെതിരെ ഒരു ഘട്ടത്തിൽ ഈജിപ്ത് 2-0 ന് മുന്നിലായിരുന്നു.
ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ അട്ടിമറിക്ക് തൊട്ടരികിൽ എത്തിയെങ്കിലും, അവസാന നിമിഷങ്ങളിൽ വലിയ മത്സരങ്ങളുടെ പരിചയസമ്പത്ത് പുറത്തെടുത്ത മെസിയും സംഘവും 13 മിനിറ്റിനുള്ളിൽ 3 ഗോളുകൾ തിരിച്ചടിച്ച് ജയം പിടിച്ചെടുക്കുകയായിരുന്നു. തോറ്റെങ്കിലും ലോക ചാമ്പ്യന്മാരെ വെള്ളം കുടിപ്പിച്ച ഈജിപ്ത് ഫുട്ബോൾ ലോകത്തിന്‍റെ കൈയടി വാങ്ങിയാണ് മടങ്ങിയത്.
2024 ഫെബ്രുവരിയിലാണ് ഹൊസാം ഹസ്സൻ ഈജിപ്തിന്‍റെ പരിശീലകനായി ചുമതലയേൽക്കുന്നത്. 2025 ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ ഈജിപ്തിനെ സെമി ഫൈനൽ വരെ എത്തിക്കാൻ ഹസ്സന് കഴിഞ്ഞിരുന്നു. എന്നാൽ ഈ വർഷം ഫെബ്രുവരി മുതൽ ഔദ്യോഗികമായി ദേശീയ കരാർ ഒപ്പുവെക്കാതെയാണ് താൻ ടീമിനായി ജോലി ചെയ്യുന്നതെന്ന് ഹസ്സൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
