ഓൺലൈൻ ബെറ്റിംഗ് ആപ്പ് കേസിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാന് ഇഡി സമൻസ് അയച്ചു. സ്വന്തം സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോം വഴി ബെറ്റിംഗ് ആപ്പിന് പ്രമോഷൻ നൽകിയതിനാണ് ശിഖറിന് നോട്ടീസ് അയച്ചത്.
1x-Bet എന്ന നിയമവിരുദ്ധ ബെറ്റിംഗ് ആപ്പിനാണ് താരം പ്രമോഷൻ നൽകിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് ശിഖറിനെ ചോദ്യംചെയ്യുക. അന്വേഷണസംഘം ശിഖറിന്റെ മൊഴി രേഖപ്പെടുത്തും. സാധാരണക്കാരെയും നിക്ഷേപകരെയും വഞ്ചിച്ച കേസിൽ വിവിധ കേസുകളിൽ ഇഡി അന്വേഷണം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ശിഖറിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുക.
കഴിഞ്ഞ മാസം മുൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയെ ഇഡി ചോദ്യം ചെയ്തിരുന്നു. ബെറ്റിംഗ് ആപ്പുകളുമായുള്ള റെയ്‌നയുടെ ബന്ധത്തെ കുറിച്ച് കണ്ടെത്തുന്നതിനായിരുന്നു ഇഡിയുടെ ചോദ്യം ചെയ്യൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്