ബംഗ്‌ളുരു : സെൻട്രൽ സോണിനെതിരായ ദുലീപ് ട്രോഫി ഫൈനലിൽ മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീൻ നയിക്കുന്ന സൗത്ത് സോൺ ആദ്യ ഇന്നിംഗ്‌സിൽ 149 റൺസിന് ആൾഔട്ടായി. ടോസ് നേടിയ സെൻട്രൽ സോൺ ക്യാപ്ടൻ രജത് പാട്ടീദാർ സൗത്ത് സോണിനെ ബാറ്റിംഗിനയക്കുകയായിരുന്നു.
അഞ്ചുവിക്കറ്റ് വീഴ്ത്തിയ ഓഫ് സ്പിന്നർ സാരാംശ് ജെയിനും നാലുവിക്കറ്റ് വീഴ്ത്തിയ ഇടംകയ്യൻ സ്പിന്നർ കുമാർ കാർത്തികേയയും ചേർന്നാണ് സൗത്ത് സോണിനെ എറിഞ്ഞിട്ടത്. 31 റൺസെടുത്ത തൻമയ് അഗർവാൾ, 24 റൺസടിച്ച മലയാളി താരം സൽമാൻ നിസാർ, 20 റൺസടിച്ച അങ്കിത് ശർമ്മ, 15 റൺസ് നേടിയ റിക്കി ഭുയി, 12 റൺസ് വീതം നേടിയ ആന്ദ്രേ സിദ്ധാർത്ഥ്, മലയാളി താരം എം.ഡി നിധീഷ് എന്നിവരാണ് സൗത്ത് സോൺ നിരയിൽ രണ്ടക്കം കണ്ടത്. നായകൻ അസ്ഹറുദ്ദീന് നാലുറൺസേ നേടാനായുള്ളൂ.
മറുപടിക്കിറങ്ങിയ സെൻട്രൽ സോൺ ആദ്യ ദിവസം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 50 റൺസിലെത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്