മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർബാറ്റർ ദിനേശ് കാർത്തിക്കിനെ പുരുഷ വിഭാഗം 'ദി ഹണ്ട്രഡ്' ടീമായ ലണ്ടൻ സ്പിരിറ്റിന്റെ മെന്ററായും ബാറ്റിംഗ് പരിശീലകനായും നിയമിച്ചു.
ഐപിഎല്ലിന് പുറത്തുള്ള ഒരു ഫ്രാഞ്ചൈസിയുമായി താരം ഏറ്റെടുക്കുന്ന ആദ്യത്തെ സപ്പോർട്ട്സ്റ്റാഫ് റോളാണിത്.
2025ലെ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൽ സമാന പദവി വഹിക്കുന്ന 40കാരനായ താരം, ആദ്യ അഞ്ച് സീസണുകളിലും ഫൈനലിൽ എത്താൻ സാധിക്കാത്ത സ്പിരിറ്റ് ടീമിനെ ഉയർത്തിക്കൊണ്ടുവരാനായി മുഖ്യ പരിശീലകൻ ആൻഡി ഫ്‌ളവറിന്റെ നേതൃത്വത്തിലുള്ള ബാക്ക് റൂം ഗ്രൂപ്പിനൊപ്പം ചേരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
