ഓസ്‌ട്രേലിയ എയ്ക്ക് എതിരായ ചതുർദിന ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ എയുടെ ധ്രുവ് ജുറെലിനും ദേവദത്ത് പടിക്കലിനും സെഞ്ചുറി. മൂന്നാം ദിനം മത്സരം അവസാനിച്ചപ്പോൾ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 403 റൺസ് എടുത്തിട്ടുണ്ട്. ഓസ്‌ട്രേലിയ എ ഒന്നാം ഇന്നിംഗ്‌സിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 532 റൺസ് എടുത്ത് ഡിക്ലയർ ചെയ്തിരുന്നു.
113 റൺസുമായി ധ്രുവ് ജുറെൽ ക്രീസിൽ തുടരുകയാണ്. ദേവ്ദത്ത് പടിക്കലാണ് (178 പന്തിൽ 86) കൂട്ടിനുള്ളത്. ക്യാപ്ടൻ ശ്രേയസ് അയ്യർ (8) മാത്രമാണ് നിരാശപ്പെടുത്തിയത്. അഭിമന്യു ഈശ്വരൻ (44), നാരായൺ ജഗദീശൻ (64), സായ് സുദർശൻ (73) എന്നിവർ മികച്ച ബാറ്റിംഗ് കാഴ്ചവച്ചു.
നാലാം ദിവസം ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ എ ടീം 520/7 റൺസാണ്. ദേവദത്ത് പടിക്കൽ 150* റൺസെടുത്ത് പുറത്താകാതെ നിൽക്കുന്നു. 197 പന്തിൽ 140 റൺസെടുത്ത ധ്രുവ് ജുറെൽ പുറത്തായി. മത്സരം സമനിലയിലേക്ക് പോവുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
