ദീപ്തി ശർമ്മ ടൂർണമെന്റിലെ മികച്ച ബൗളർ

NOVEMBER 3, 2025, 7:23 AM

വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ ഓഫ് സ്പിന്നർ ദീപ്തി ശർമ്മ ചരിത്രനേട്ടം കുറിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തി ടീമിനെ ആദ്യ ലോകകപ്പ് കിരീടത്തിലേക്കാണ് അവർ നയിച്ചത്. ഫൈനലിൽ 5 വിക്കറ്റിന് 39 റൺസ് എന്ന പ്രകടനവുമായി ദീപ്തി ടൂർണമെന്റിലെ മികച്ച ബൗളർ പദവിയും സ്വന്തമാക്കി.

ക്യാപ്ടൻ ലോറ വോൾവാർട്ട് (101) അടക്കം പ്രധാന ബാറ്റർമാരായ ക്ലോട്രൈയോൺ, നാഡിൻ ഡി ക്ലെർക്ക് എന്നിവരുടെ വിക്കറ്റുകളാണ് ദീപ്തിയുടെ നേട്ടത്തെ നിർണായകമാക്കിയത്. സെമിഫൈനലിലും മികച്ച പ്രകടനം കാഴ്ചവെച്ച ദീപ്തി, തുടർച്ചയായ ബൗളിംഗ് ലൈനിൽ കൃത്യത പുലർത്തിയാണ് പ്രതിരോധം തകർത്തത്.

ഇതോടെ ദീപ്തി ശർമ്മ 2025 ലോകകപ്പിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമായി (22 വിക്കറ്റ്, ശരാശരി 20.40). ഓസ്‌ട്രേലിയയുടെ അന്നബെൽ സതർലാൻഡ് (17 വിക്കറ്റ്) രണ്ടാമതും, ഇംഗ്ലണ്ടിന്റെ സോഫി എക്ല്‌സ്‌റ്റോൺ (16) മൂന്നാമതും. ഇന്ത്യയുടെ യുവ താരം ശ്രീ ചരണി 14 വിക്കറ്റ് നേടി നാലാമതുമെത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam