ചരിത്രം കുറിച്ച് ക്രൊയേഷ്യൻ ക്രിക്കറ്റ് താരം സാക്ക് വുകുസിച്ച്. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്ടനെന്ന പുതുചരിത്രമാണ് 17കാരനായ സാക്ക് വുകുസിച്ച് സ്വന്തമാക്കിയത്.
ക്രൊയേഷ്യൻ ടീമിനെ രാജ്യാന്തര മത്സരത്തിൽ നയിക്കുമ്പോൾ 17 വയസും 311 ദിവസവും മാത്രമായിരുന്നു വുകുസിച്ചിന്റെ പ്രായം.
സൈപ്രസിനെതിരായ നാല് മത്സരങ്ങൾ അടങ്ങിയ ടി20 പരമ്പരയിലാണ് വുകുസിച്ച് ക്രൊയേഷ്യയെ നയിക്കുന്നത്. ഇതോടെ ഫ്രാൻസിന്റെ നൊമാൻ അംജദിന്റെ റെക്കോർഡാണ് വുകുസിച്ച് പഴങ്കഥയാക്കിയത്. 2022ൽ 18 വയസും 24 ദിവസവും പ്രായമുള്ളപ്പോഴാണ് ചെക്ക് റിപ്പബ്ലിക്കിനെതിരെ നൊമാൻ അംജദ് ഫ്രാൻസിനെ നയിച്ചത്.
2024ൽ ബെൽജിയത്തിനെതിരെ ആയിരുന്നു വുകുസിച്ചിന്റെ രാജ്യാന്തര ക്രിക്കറ്റ് അരങ്ങേറ്റം.
പതിനേഴാം വയസിൽ ദേശീയ ടീമിനെ നയിക്കുന്ന ആദ്യ ക്രിക്കറ്റ് താരം കൂടിയാണ് വുകുസിച്ച്.
ക്യാപ്ടനായുള്ള അരങ്ങേറ്റ മത്സരത്തിൽത്തന്നെ തകർപ്പൻ പ്രകടനം കാഴ്ച വെക്കാനും വുകുസിച്ചിന് സാധിച്ചു. മത്സരത്തിൽ 32 പന്തിൽ അഞ്ച് ബൗണ്ടറിയും രണ്ട് സിക്‌സും ഉൾപ്പടെ 43 റൺസാണ് വുകുസിച്ച് നേടിയത്. നാലാമനായി ബാറ്റിങ്ങിനെത്തിയ വുകുസിച്ചായിരുന്നു ക്രൊയേഷ്യയുടെ ടോപ് സകോററും. മത്സരത്തിൽ 58 റൺസിന് ക്രൊയേഷ്യ പരാജയപ്പെടുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്