ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഹംഗറിക്കെതിരെ പോര്‍ച്ചുഗല്‍ സമനില വഴങ്ങിയിരുന്നു. ലിസ്ബണില്‍ ആവേശപ്പോരാട്ടത്തില്‍ 2-2 നാണ് പോര്‍ച്ചുഗല്‍ സമനില വഴങ്ങിയത്. ടീമിന് വിജയം കൈവരിക്കാന്‍ സാധിച്ചില്ലെങ്കിലുും സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ട ഗോള്‍ സ്വന്തമാക്കി. ഇതോടെ മറ്റൊരു റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് റൊണാള്‍ഡോ. അന്താരാഷ്ട്ര ഫുട്‌ബോളിലെ മുന്‍നിര ഗോള്‍വേട്ടക്കാരനായ അദ്ദേഹം ഇപ്പോള്‍ 41 ഗോളുകളുമായി ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ കൂടുതല്‍ ഗോളുകള്‍ നേടിയതിന്റെ റെക്കോര്‍ഡാണ് സ്വന്തമാക്കിയിരിക്കുന്നത്.
ഗ്വാട്ടിമാലയ്ക്കായി 39 ഗോളുകള്‍ നേടിയ കാര്‍ലോസ് റൂയിസിനെയാണ് അദ്ദേഹം മറികടന്നത്. യോഗ്യതാ മത്സരങ്ങളിലെ റൊണാള്‍ഡോയുടെ പ്രകടനം ശ്രദ്ധേയമാണ്. 51 മത്സരങ്ങളാണ് ക്രിസ്റ്റ്യാനോ ഇതുവരെ കളിച്ചത്. ഇതില്‍ 36 മത്സരങ്ങളിലും പോര്‍ച്ചുഗല്‍ വിജയിച്ചു. രണ്ട് തവണ മാത്രമാണ് തോറ്റത്. 2004 സെപ്റ്റംബര്‍ 4 ന് ലാത്വിയയ്ക്കെതിരെയായിരുന്നു ആദ്യ യോഗ്യതാ ഗോള്‍. അഞ്ച് വ്യത്യസ്ത ലോകകപ്പ് ഫൈനല്‍ പതിപ്പുകളില്‍ ഗോള്‍ നേടിയ താരം കൂടിയാണ് റൊണാള്‍ഡോ.
റൊണാള്‍ഡോയുടെ ഗോള്‍ സ്‌കോറിംഗ് രീതികള്‍ വൈവിധ്യമാണ്. ആകെ യോഗ്യതാ ഗോളുകളില്‍ അഞ്ചെണ്ണം പെനാല്‍റ്റികളും രണ്ടെണ്ണം ഡയറക്ട് ഫ്രീ-കിക്കുകളുമായിരുന്നു. മറ്റു ഗോളുകള്‍ (23) വലതു കാല്‍ കൊണ്ടാണ് നേടിയത്. അതേസമയം ഇടതു കാല്‍ കൊണ്ടാണ് ഒമ്പത് ഗോളുകള്‍ വലയിലെത്തിച്ചത്. കൂടാതെ, ഈ മത്സരങ്ങളില്‍ ആറ് അസിസ്റ്റുകളും നല്‍കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
