2026 ഓടെ ലോകകപ്പ് ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്ന് പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ സംയുക്തമായി വേദിയാവുന്ന ടൂര്‍ണമെന്റ് റൊണാള്‍ഡോയുടെ ആറാമത്തെ ലോകകപ്പായിരിക്കും.
യോഗ്യതാ റൗണ്ടിലെ അടുത്ത മത്സരത്തില്‍ അയര്‍ലന്‍ഡിനെ തോല്‍പിച്ചാല്‍ പോര്‍ച്ചുഗല്‍ ലോകകപ്പിന് യോഗ്യത നേടും. കഴിഞ്ഞ ദിവസമാണ് വിരമിക്കലിനെ കുറിച്ച് ക്രിസ്റ്റ്യാനോ ആദ്യമായി സൂചന നല്‍കിയത്. ഫുട്ബാളിനുശേഷമുള്ള ജീവിതത്തെ കുറിച്ചുള്ള ആലോചനകള്‍ തുടങ്ങിയെന്നും റൊണാള്‍ഡോ പറഞ്ഞു.
റിയാദിലെ ടൂറൈസ് യോഗത്തിൽ വെച്ച് നടത്തിയ അഭിമുഖത്തില്‍, 2026-ലെ ലോകകപ്പ് അദ്ദേഹത്തിന്റെ അവസാനത്തേതായിരിക്കുമോ എന്ന ചോദ്യത്തിന് റൊണാള്‍ഡോ മറുപടി നല്‍കിയത് ഇങ്ങനെയാണ്; “തീര്‍ച്ചയായും, അതെ. അന്ന് എനിക്ക് 41 വയസ്സായിരിക്കും. ഈ വലിയ മത്സരത്തിലെ അവസാന നിമിഷം അതാണെന്ന് ഞാന്‍ കരുതുന്നു."
പോര്‍ച്ചുഗലിനായി 143 ഗോള്‍ നേടിയിട്ടുള്ള ക്രിസ്റ്റ്യാനോ പ്രൊഫഷണല്‍ കരിയറില്‍ ആകെ 950 ഗോള്‍ നേടിയിട്ടുണ്ട്. ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനാണ് ക്രിസ്റ്റ്യാനോ.
പണം തന്നെ മോഹിപ്പിക്കുന്നില്ലെന്നും. കളിക്കളത്തില്‍ നിന്ന് പടിയിറങ്ങിയാല്‍ കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് റൊണാള്‍ഡോയുടെ തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
