മഡ്ഗാവ് : ലയണൽ മെസി കേരളത്തിൽ കളിക്കാൻ വരുന്നതിന് മുമ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോവയിൽ പന്തുതട്ടാൻ എത്തിയേക്കും. ഈ മാസം 22ന് ഇന്ത്യൻ ക്‌ളബ് എഫ്.സി ഗോവയുമായി ഏഷ്യൻ ചാമ്പ്യൻസ് ലീഗ് 2 വിലെ ഗ്രൂപ്പ് റൗണ്ട് മത്സരത്തിനായി ക്രിസ്റ്റ്യാനോയുടെ സൗദി ക്‌ളബ് അൽ നസർ എത്തുന്നുണ്ട്. മത്സരത്തിനുള്ള അൽ നസറിന്റെ സാധ്യതാ ലൈനപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരുള്ളതാണ് ആരാധകർക്ക് ആവേശം പകരുന്ന വാർത്തയായത്.
യാത്രയ്ക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ക്രിസ്റ്റ്യാനോയുടെ വിസാരേഖകൾ അൽ നസർ കൈമാറിയതായി എഫ്‌സി ഗോവ അധികൃതർ സ്ഥിരീകരിച്ചു. ഗോവ മഡ്ഗാവിലെ ഫത്തോർഡ സ്റ്റേഡിയത്തിലാണ് മത്സരം.
അൽ നസറിന്റെ കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ക്രിസ്റ്റ്യാനോ കളിച്ചിരുന്നില്ല. ക്‌ളബുമായുള്ള കരാർ പ്രകാരം എവേ മത്സരങ്ങളിൽ താരത്തിന് താത്പര്യമുണ്ടെങ്കിൽ മാത്രം കളിച്ചാൽ മതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
