പോര്‍ച്ചുഗല്‍ സൂപ്പര്‍ സ്ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയില്‍ കളിക്കുമെന്നതില്‍ ശുഭപ്രതീക്ഷ. എഎഫ്സി ചാമ്പ്യന്‍സ് ലീഗ് (രണ്ട്) ഗ്രൂപ്പ് മത്സരത്തില്‍ എഫ്സി ഗോവയെ നേരിടുന്ന സൗദി ക്ലബ് അല്‍ നസ്റിന്റെ ടീം പട്ടികയില്‍ ക്രിസ്റ്റ്യാനോയെ ഉള്‍പ്പെടുത്തിയതാണ് പ്രതീക്ഷയാവുന്നത്.
കൂടാതെ താരം ഇന്ത്യന്‍ വിസയ്ക്കായും അപേക്ഷിച്ചിട്ടുണ്ട്. ഗോവ ടീമും ക്രിസ്റ്റ്യാനോ കളിക്കാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്രൂപ്പ് ഡി-യില്‍ ഇറാഖ് ടീം അല്‍ സവ്റയ്ക്കും താജിക് ക്ലബ് ഇസ്തിക്കോളിനും എതിരായ അല്‍ നസ്റിന്റെ മത്സരങ്ങളില്‍ താരം ഇല്ലായിരുന്നു.
ഇതോടെ ക്രിസ്റ്റ്യാനോ ഇന്ത്യയിലും കളിക്കാനെത്തില്ലെന്ന ആശങ്കയുണ്ടായിരുന്നു. ഇതിനിടയിലാണ് ഇന്ത്യന്‍ ആരാധകര്‍ക്ക് പ്രതീക്ഷപകര്‍ന്ന് താരം വിസയ്ക്ക് അപേക്ഷനല്‍കിയത്. ക്ലബ്ബുമായുള്ള കരാര്‍പ്രകാരം എവേ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ക്രിസ്റ്റ്യാനോയെ നിര്‍ബന്ധിക്കാനാവില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്