ലോക സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ ക്രിസ്റ്റിയാനോ ദോസ് സാന്റോസ് പോർച്ചുഗൽ അണ്ടർ 16 ടീമിനായി അരങ്ങേറ്റം കുറിച്ചു.
ഫെഡറേഷൻ കപ്പിൽ തുർക്കിക്കെതിരേ 90ാം മിനിറ്റിലാണ് താരം സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങിയത്. മൽസരത്തിൽ പോർച്ചുഗൽ എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ചു.
15കാരനായ ക്രിസ്റ്റിയാനോ ജൂനിയർ നിലവിൽ സൗദിയിലെ അൽ നസർ യൂത്ത് അക്കാഡമിയിലാണ് കളിക്കുന്നത്.
പോർച്ചുഗൽ അണ്ടർ 15 സ്‌ക്വാഡിലും താരം നേരത്തെ അരങ്ങേറിയിരുന്നു. വെയ്ൽസിനും ഇംഗ്ലണ്ടിനും എതിരെയാണ് പോർച്ചുഗലിന്റെ അടുത്ത രണ്ട് മൽസരങ്ങൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
