ക്രിസ്റ്റ്യൻ എറിക്‌സൻ വീണ്ടും കളിക്കളത്തിൽ കുഴഞ്ഞുവീണു, ഡെന്മാർക്ക് ഉക്രെയിൻ സൗഹൃദ മത്സരം ഉപേക്ഷിച്ചു

JUNE 8, 2026, 5:09 AM

ഫുട്‌ബോൾ ലോകത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തി ഡാനിഷ് സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്‌സൻ കളിക്കളത്തിൽ വീണ്ടും കുഴഞ്ഞുവീണു. ഞായറാഴ്ച നടന്ന ഡെന്മാർക്ക്-ഉക്രെയ്ൻ സൗഹൃദ മത്സരത്തിനിടെയായിരുന്നു കായികലോകത്തെ നടുക്കിയ സംഭവം. മത്സരത്തിന്റെ 65-ാം മിനിറ്റിൽ നെഞ്ചിൽ കൈവെച്ച് എറിക്‌സൻ പെട്ടെന്ന് മൈതാനത്തേക്ക് ബോധരഹിതനായി വീഴുകയായിരുന്നു. ഇതോടെ മത്സരം അധികൃതർ അടിയന്തരമായി ഉപേക്ഷിച്ചു.

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരമായ എറിക്‌സൻ വീണയുടൻ തന്നെ സഹതാരങ്ങളും മെഡിക്കൽ സംഘവും ഓടിയെത്തി പ്രാഥമിക ചികിത്സ നൽകി. ആരാധകരെ വലിയൊരു പരിധി വരെ ആശ്വസിപ്പിക്കുന്ന വാർത്തയാണ് ഡാനിഷ് ഫുട്‌ബോൾ ഫെഡറേഷൻ പിന്നീട് പുറത്തുവിട്ടത്. എറിക്‌സന് നിലവിൽ ബോധം തിരിച്ചുകിട്ടിയതായും അദ്ദേഹം സംസാരിക്കുന്നുണ്ടെന്നും ഫെഡറേഷൻ പ്രസ്താവനയിൽ അറിയിച്ചു. മൈതാനത്ത് വെച്ച് തന്നെ താരം ചെറിയ രീതിയിൽ പ്രതികരിച്ചു തുടങ്ങിയിരുന്നതായി ടീം ഡോക്ടർ മോർട്ടൻ ബോസൻ സ്ഥിരീകരിച്ചു.

തുടർപരിശോധനകൾക്കായി താരത്തെ നിലവിൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
34കാരനായ എറിക്‌സൻ ഇത് രണ്ടാം തവണയാണ് കളിക്കളത്തിൽ വെച്ച് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കുഴഞ്ഞുവീഴുന്നത്.

vachakam
vachakam
vachakam

2021ലെ യൂറോ കപ്പിൽ ഫിൻലാൻഡിനെതിരായ മത്സരത്തിനിടയിൽ എറിക്‌സന് ഹൃദയാഘാതം സംഭവിച്ചിരുന്നു. അന്ന് മൈതാനത്ത് വെച്ച് നൽകിയ അടിയന്തര സി.പി.ആർവഴിയാണ് താരത്തിന്റെ ജീവൻ തിരിച്ചുപിടിച്ചത്. തുടർന്ന് ഹൃദയമിടിപ്പ് നിയന്ത്രിക്കാനുള്ള ഐ.സി.ഡി ഉപകരണം ശരീരത്തിൽ ഘടിപ്പിച്ചാണ് എറിക്‌സൻ പ്രൊഫഷണൽ ഫുട്‌ബോളിലേക്ക് അത്ഭുതകരമായി തിരിച്ചെത്തിയത്. ഇപ്പോഴും പേസ്‌മേക്കർ കൃത്യസമയത്ത് പ്രവർത്തിച്ചതാണ് ഇത്തവണ എറിക്‌സന്റെ ജീവൻ രക്ഷിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam