പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം നേടുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ക്രിസ് വൈൽഡർ ഷെഫീൽഡ് യുണൈറ്റഡുമായി പിരിഞ്ഞതായി ചാമ്പ്യൻഷിപ്പ് ക്ലബ്ബ് ബുധനാഴ്ച സ്ഥിരീകരിച്ചു.
ഈ വർഷം ആദ്യം 2028 വരെ കരാർ ഒപ്പിട്ടിരുന്നുവെങ്കിലും, തീരുമാനം പരസ്പര സമ്മതപ്രകാരമാണെന്ന് ക്ലബ് അറിയിച്ചു. ലീഗിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ബ്ലേഡ്‌സ്, പ്ലേ ഓഫ് ഫൈനലിൽ സണ്ടർലാൻഡിനോട് 2-1ന് ദയനീയമായി തോറ്റു. അധികസമയത്ത് വഴങ്ങിയ വിജയഗോൾ ആണ് ഷെഫീൽഡിന്റെ സ്വപ്‌നം തകർത്തത്.
ലീഗ് വണ്ണിൽ നിന്ന് പ്രീമിയർ ലീഗിലേക്ക് ബ്ലേഡ്‌സിനെ മുമ്പ് നയിച്ച വൈൽഡറിന്റെ ക്ലബിലെ രണ്ടാംഘട്ടം ആയിരുന്നു ഇത്. 300ലധികം മത്സരങ്ങളിൽ ടീമിനെ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്