ഖത്തർ ഓപ്പൺ കിരീടം കാർലോസ് അൽകാരസിന്

FEBRUARY 23, 2026, 8:20 AM

ഖത്തർ ഓപ്പൺ പുരുഷ ടെന്നീസ് ടൂർണമെന്റിൽ ലോക ഒന്നാം നമ്പർ താരം കാർലോസ് അൽകാരസിന് ഉജ്ജ്വല വിജയം. ഖലീഫ ഇന്റർനാഷനൽ ടെന്നീസ് ആൻഡ് സ്‌ക്വാഷ് കോംപ്ലക്‌സിൽ നടന്ന വാശിയേറിയ ഫൈനലിൽ ഫ്രഞ്ച് താരം ആർതർ ഫിൽസിനെ നേരിട്ടുള്ള സെറ്റുകൾക്ക് (6-2, 6-1) പരാജയപ്പെടുത്തിയാണ് സ്പാനിഷ് താരം ചാമ്പ്യനായത്. അൽകാരസിന്റെ കന്നി ഖത്തർ ഓപൺ കിരീടമാണിത്.

മറുഭാഗത്ത്, മികച്ച പ്രകടനം നടത്തി ഫൈനലിലെത്തിയ ആർതർ ഫിൽസിന് അൽകാരസിന്റെ കരുത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ക്വാർട്ടറിലും സെമിയിലും കരുത്തരായ ചെക്ക് താരങ്ങളെ വീഴ്ത്തിയാണ് ഫിൽസ് ഫൈനൽ പ്രവേശനം ഉറപ്പാക്കിയത്.

വിജയിയായ അൽകാരസിന് ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനി പ്രശസ്തമായ ഗോൾഡൻ ഫാൽക്കൺ ട്രോഫി സമ്മാനിച്ചു. ഖത്തർ ടെന്നീസ് ഫെഡറേഷൻ പ്രസിഡന്റ് നാസർ ബിൻ ഗാനിം അൽ ഖെലൈഫിയും ചടങ്ങിൽ പങ്കെടുത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam