ടി20 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയപ്പോൾ മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് മലയാളി താരം സഞ്ജു സാംസണെയായിരുന്നു. 15 റൺസിൽ നിൽക്കെ തനിക്ക് വീണുകിട്ടിയ ജീവൻ മുതലാക്കിയ സഞ്ജു ഇംഗ്ലണ്ട് ബൗളർമാരെ മൈതാനത്തിന്റെ തലങ്ങും വിലങ്ങും പ്രഹരിച്ചു. 43 പന്തിൽ 89 റൺസെടുത്ത സഞ്ജുവിന്റെ പ്രകടനമാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് വമ്പൻ സ്‌കോർ സമ്മാനിച്ചത്. ഇംഗ്ലണ്ടിനായി ജേക്കബ് ബേഥൽ സെഞ്ചുറിയുമായി മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും സഞ്ജുവാണ് മത്സരത്തിലെ താരമായി തിരെഞ്ഞെടുക്കപ്പെട്ടത്.
മത്സരത്തിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ഇന്ത്യൻ വിജയത്തിന്റെ ക്രെഡിറ്റ് സഞ്ജു നൽകുന്നത് ഇന്ത്യയുടെ സൂപ്പർ പേസർ ജസ്പ്രീത് ബുമ്രയ്ക്കാണ്. പുരസ്‌കാരം വാങ്ങിയ ശേഷമാണ് സഞ്ജു പ്ലെയർ ഓഫ് ദ മാച്ച് ബുമ്രയ്ക്ക് അർഹതപ്പെട്ടതാണെന്ന് തുറന്നുപറഞ്ഞത്. കഴിഞ്ഞ മത്സരത്തിൽ തന്നെ ഞാൻ ഫോമിലായിരുന്നു. ആ ഫോം പരമാവധി പ്രയോജനപ്പെടുത്തണമെന്നുണ്ടായിരുന്നു. അഭിഷേക് തുടക്കത്തിൽ പുറത്തായപ്പോൾ തന്നെ ക്രീസിൽ അധികനേരം ചെലവഴിക്കണമെന്ന് തീരുമാനിച്ചിരുന്നു.
ഒരു സ്‌കോറും സുരക്ഷിതമല്ലെന്ന് ഇവിടെ ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുള്ള ഞങ്ങൾ എല്ലാവർക്കും അറിയാമായിരുന്നു. അതിനാൽ തന്നെ പരമാവധി റൺസ് കണ്ടെത്താനാണ് ശ്രമിച്ചത്. ഞാനും ഇഷാനും ബാറ്റ് ചെയ്ത രീതി വെച്ച് 250 റൺസ് സാധ്യമാകുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ഇംഗ്ലണ്ട് വിജയത്തിനരികെയെത്തി. അവർ നന്നായി കളിച്ചു. രണ്ടാമത് ബാറ്റ് ചെയ്യുന്നത് എളുപ്പമാണെന്നറിയാമായിരുന്നു. മത്സരത്തിൽ നിർണായകമായത് ഡെത്തിൽ ജസ്പ്രീത് ബുമ്രയുടെ ഓവറായിരുന്നു. ഈ വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും ബുമ്രയ്ക്കാണ്.
ബുമ്ര ലോകോത്തര ബൗളറാണ്. ഒരു തലമുറയിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അത്ഭുതം. ഈ മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം അദ്ദേഹത്തിനാണ് ലഭിക്കേണ്ടത്. ഡെത്തിൽ ബുമ്ര അത്രയും മികച്ച രീതിയിൽ പന്തെറിഞ്ഞില്ലെങ്കിൽ ഞാൻ ഇപ്പോൾ ഇവിടെ നിൽക്കില്ലായിരുന്നു. സഞ്ജു പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
