കൊച്ചി: എറണാകുളം ഡിസിസി അധ്യക്ഷനും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ മുഹമ്മദ് ഷിയാസിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ജെ മാക്സി.
'രണ്ടുതവണ നേരിട്ടത് കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളെയാണ്. മാന്യതയില്ലാത്ത ഭാഷാപ്രയോഗമാണ് ഷിയാസ് നടത്തിയത്. തെരുവ് ഗുണ്ടകളുടെ ശൈലിയിലാണ് പരാമര്‍ശം'
'ആണുങ്ങളോട് മത്സരിച്ചിട്ടില്ല' എന്ന പരാമര്‍ശത്തിലാണ് പ്രതികരണം. മുഹമ്മദ് ഷിയാസിന്റേത് ജനാധിപത്യവിരുദ്ധ ഭാഷയെന്ന് കെ ജെ മാക്സി പറഞ്ഞു.
ചില വൈദികരുടെ ഇടപെടലിനെ പറ്റിയുള്ള പരാമര്‍ശത്തിലും കെ ജെ മാക്സി പ്രതികരിച്ചു. സഭ ഒരാള്‍ക്ക് വേണ്ടി മാത്രം പറയില്ലെന്നും എല്ലാ മത സാമൂഹിക വിഭാഗങ്ങളുടെയും പിന്തുണ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും മാക്സി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
