തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന ചൂട് ശക്തമായ സാഹചര്യത്തിൽ ആരോഗ്യ പ്രശ്നങ്ങൾ വർധിക്കുന്നതിനാൽ ആശുപത്രികളിൽ പ്രത്യേക ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകൾ ആരംഭിച്ചതായി റിപ്പോർട്ട്. ചൂട് മൂലമുള്ള അസുഖങ്ങൾ നേരത്തെ കണ്ടെത്താനും ചികിത്സ നൽകാനും ലക്ഷ്യമിട്ടാണ് ഈ സംവിധാനമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
എല്ലാ പ്രധാന ആശുപത്രികളിലും ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും, ചൂടുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
പൊതുജനങ്ങൾ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 3 മണിവരെ നേരിട്ടുള്ള സൂര്യപ്രകാശത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. അൾട്രാവയലറ്റ് രശ്മികളുടെ തോത് ഉയർന്നതിനാൽ ആരോഗ്യത്തിന് ദോഷകരമായ സാഹചര്യമാണ് നിലവിലുള്ളത്. ദാഹം തോന്നാത്ത സാഹചര്യത്തിലും മതിയായ അളവിൽ വെള്ളം കുടിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
ഇതിനിടെ കടുത്ത ചൂടിനെ തുടർന്ന് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും ഉയർന്നിട്ടുണ്ട്. ഇന്നലെ മാത്രം 11.34 കോടി യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചുവെന്നാണ് കണക്ക്. ഈ മാസത്തിലെ ഏറ്റവും ഉയർന്ന ഉപഭോഗമാണിത്. വൈകുന്നേര സമയത്തെ വൈദ്യുതി ആവശ്യകതയും ഉയർന്ന് 5947 മെഗാവാട്ടായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കായംകുളത്ത് രക്ഷാപ്രവർത്തനത്തിനിടെ ലൈംഗിക അതിക്രമം; പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പൊലീസ്
പുഴയില്‍ വീണ് ഡിവൈഎഫ്ഐ യുവ നേതാവിന് ദാരുണാന്ത്യം
അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെത്തി നിതിൻ രാജിൻ്റെ കുടുംബം
വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികള്‍ വോട്ടെണ്ണല്‍ കഴിയുന്നതു വരെ തുറക്കരുത്: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍