ബോൺമൗത്തിൽ നിന്ന് ഡാംഗോ ഔട്ടാരയെ £37 മില്യൺ (അഞ്ച് മില്യൺ അഡ്ഓണുകൾ ഉൾപ്പെടെ) എന്ന ക്ലബ് റെക്കോർഡ് തുകയ്ക്ക് സൈൻ ചെയ്ത് ബ്രെന്റ്‌ഫോർഡ്. ബ്രെന്റ്‌ഫോർഡിന്റെ മുൻ സൂപ്പർതാരം ബ്രയാൻ എംബ്യൂമോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോയതിന് പിന്നാലെയാണ് ഈ നിർണായക നീക്കം.
ഈ നീക്കം മുന്നേറ്റനിരയിലെ വലിയൊരു വിടവ് നികത്താൻ ബ്രെന്റ്‌ഫോർഡിനെ സഹായിക്കും. 23കാരനായ ഔട്ടാര മെഡിക്കൽ പരിശോധനകൾക്കായി പുറപ്പെട്ടു. കോച്ച് അൻഡോണി ഇറാവോളയുടെ കീഴിൽ അസ്വസ്ഥനായിരുന്ന താരം, ബോൺമൗണ്ട് വിടാനുള്ള തന്റെ ആഗ്രഹം തുറന്നു പറഞ്ഞിരുന്നു.
ബോൺമൗണ്ടിനായി രണ്ടര സീസണുകളിലായി 88 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും 9 അസിസ്റ്റുകളും നേടി. കഴിഞ്ഞ സീസണിൽ ബോൺമൗണ്ട് ഒമ്ബതാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോൾ ഏഴ് ഗോളുകളും നാല് അസിസ്റ്റുകളും ഔട്ടാര നേടിയിരുന്നു.
ഇരു വിങ്ങുകളിലും മധ്യനിരയിലും ഒരുപോലെ തിളങ്ങാൻ കഴിവുള്ള ബുർക്കിന ഫാസോ അന്താരാഷ്ട്ര താരം, തന്റെ സ്ഥിരതയാർന്ന പ്രകടനങ്ങളിലൂടെയും പരിചയസമ്ബത്തിലൂടെയും ശ്രദ്ധേയനാണ് രാജ്യത്തിനായി 30 മത്സരങ്ങളിൽ നിന്ന് പത്ത് ഗോളുകൾ നേടിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്