ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ലീഗ് ഘട്ട മത്സരം സെപ്റ്റംബർ 14 ന് നടക്കാനിരിക്കെ, ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരത്തിൽ പാകിസ്ഥാനെ ബഹിഷ്കരിക്കുന്നത് അവരെ എതിർപ്പില്ലാതെ ജയിക്കാൻ അനുവദിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ.
പൊതുജനവികാരത്തോട് ബിസിസിഐ എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരുന്ന് കാണാമെന്ന് കായിക മന്ത്രാലയ വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു. നിലവില്‍, ദേശീയ കായിക ഭരണ ബില്‍ പാസാക്കാന്‍ ബാക്കിയുള്ളതിനാല്‍ ബിസിസിഐ കായിക മന്ത്രാലയത്തിന്റെ പരിധിയില്‍ വരുന്നില്ല. അതിനാല്‍, ഈ വിഷയത്തില്‍ മന്ത്രാലയത്തിന് ഇടപെടാനാവില്ലെന്നും വ്യക്തമാക്കി.
"ഇത് ഒരു ദ്വിരാഷ്ട്ര പരമ്പരയല്ല. ഇന്ത്യ ഇത്തരം ബഹുരാഷ്ട്ര ടൂർണമെന്റുകളിൽ കളിക്കാൻ വിസമ്മതിച്ചാൽ അത് പാകിസ്ഥാന് ഗുണം ചെയ്യും; അത് അവർക്ക് വാക്കോവർ നൽകുന്നതിന് തുല്യമായിരിക്കും," സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
"ഒളിമ്പിക്സ് സമയത്ത്, ഒരു പാകിസ്ഥാൻ ടീമോ അത്‌ലറ്റോ ഇന്ത്യയ്‌ക്കെതിരെ കളിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ, ഇന്ത്യ എന്തുകൊണ്ട് മത്സരിക്കാതെ പാകിസ്ഥാനെ ജയിക്കാൻ അനുവദിക്കണം? ഇന്ത്യ കളിച്ച് പാകിസ്ഥാനെ പരാജയപ്പെടുത്തണം," അവർ കൂട്ടിച്ചേർത്തു.
ഇന്ത്യ-പാക് മല്‍സരത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ പൊജുജന രോഷം ശക്തമാണ്. ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 ഇന്ത്യക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിരുന്നു. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പാകിസ്താനുമായി എല്ലാ ബന്ധവും അവസാനിപ്പിക്കണമെന്നും ക്രിക്കറ്റ് മല്‍സരങ്ങളില്‍ പങ്കെടുക്കരുതെന്നുമുള്ള നിലപാടിന് വലിയ പിന്തുണയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്