ഇന്ത്യൻ ഫുട്‌ബോളിലെ പ്രതിസന്ധി തുടരുന്നതിനിടെ സ്പാനിഷ് മധ്യനിര താരം ബോർഹ ഹെരേര എഫ്‌സി ഗോവ വിട്ടു.
ജനുവരി ഒന്നിന് ഐഎസ്എൽ ട്രാൻസ്ഫർ വിൻഡോ തുറക്കാനിരിക്കെ, താൻ ക്ലബ്ബ് വിടുകയാണെന്ന വിവരം താരം സഹതാരങ്ങളെ അറിയിച്ചു. 32കാരനായ ബോർഹ ഗോവയുടെ കുപ്പായത്തിൽ ഇനി ഉണ്ടാകില്ലെന്ന് ഇതോടെ ഉറപ്പായി. 2024ൽ ലോൺ വ്യവസ്ഥയിൽ ക്ലബ്ബിലെത്തിയ താരം പിന്നീട് സ്ഥിരമായ കരാറിലേക്ക് മാറുകയായിരുന്നു. 2026 വരെ ക്ലബ്ബ് താരത്തിന്റെ കരാർ നീട്ടിയിരുന്നുവെങ്കിലും അപ്രതീക്ഷിതമായാണ് ഈ പിന്മാറ്റം. ഇന്ത്യൻ ഫുട്‌ബോളിലെ പ്രതിസന്ധിയാണ് താരത്തെ ഈ തീരുമാനത്തിൽ എത്തിച്ചത്.
എഫ്‌സി ഗോവയുടെ സമീപകാലത്തെ പല വിജയങ്ങളിലും നിർണ്ണായക പങ്കുവഹിച്ച താരമാണ് ബോർഹ. ഇക്കഴിഞ്ഞ സൂപർ കപ്പിൽ ഈസ്റ്റ് ബംഗാളിനെതിരായ ഹാട്രിക് ഉൾപ്പെടെ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ്. ഗോവയ്ക്കായി ഐഎസ്എല്ലിലും സൂപർ കപ്പിലുമായി നിരവധി ഗോളുകളും അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്. 2025ലെ സൂപർ കപ്പ് കിരീടം ഗോവക്ക് നേടിക്കൊടുക്കുന്നതിലും ബോർഹയുടെ മധ്യനിരയിലെ പ്രകടനം വലിയ പങ്കുവഹിച്ചു. ഇന്ത്യൻ ഫുട്‌ബോളിലെ പ്രതിസന്ധി കാരണം നിരവധി വിദേശ താരങ്ങളാണ് ഇന്ത്യ വിട്ടുപോയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
