കൊച്ചി ടസ്കേഴ്സിന് ബിസിസിഐ  538 കോടി രൂപ നൽകണം

JUNE 18, 2025, 4:45 AM

കൊച്ചി ആസ്ഥാനമായുള്ള ഐ.പി.എൽ ടീമായിരുന്ന കൊച്ചി ടസ്കേഴ്സ് കേരളക്ക് ബി.സി.സി.ഐ 538 കോടി രൂപ നൽകണമെന്ന വിധി ശരിവെച്ച് ബോംബെ ഹൈകോടതി. 


ആർബിട്രൽ ട്രിബ്യൂണലിന്‍റെ വിധി ഹൈകോടതി ശരിവെക്കുകയായിരുന്നു. ടീം ഉടമകളായ റെണ്ടേവൂ സ്പോർട്സ് വേൾഡിന് 153.34 കോടിയും കൊച്ചി ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡിന് 385.5 കോടിയും നഷ്ടപരിഹാരമായി നൽകണമെന്നാണ് വിധി. 

vachakam
vachakam
vachakam


ഐ.പി.എല്ലിൽ ഒരു സീസൺ മാത്രം കളിച്ച ടീമാണ് കൊച്ചി ടസ്കേഴ്സ് കേരള. കരാർ ലംഘനം ആരോപിച്ച് 2011ൽ ബി.സി.സി.ഐ ടീമിനെ ലീഗിൽ നിന്ന് പുറത്താക്കുകയായിരുന്നു. ഇതിനെതിരെ ടീം ഉടമകൾ  തർക്കപരിഹാര കോടതിയെ സമീപിക്കുകയായിരുന്നു. 


vachakam
vachakam
vachakam

ഐ.പി.എൽ പ്രവേശനത്തിന് ടസ്കേഴ്സ് നൽകിയ ബാങ്ക് ഗാരന്റി തുക ബി.സി.സി.ഐ ഏകപക്ഷീയമായി ഈടാക്കിയിരുന്നു. തർക്കപരിഹാര കോടതി ടസ്കേഴ്സിന് നഷ്ടപരിഹാരം നൽകണമെന്ന് 2015ൽ വിധിച്ചു. വർഷം 18 ശതമാനം പലിശയോടെയാണ് നഷ്ടപരിഹാരം നൽകേണ്ടിയിരുന്നത്.  ഇതിനെതിരെ ബി.സി.സി.ഐ ബോംബെ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam