2026 ഫുട്ബോൾ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വമ്പൻമാർക്ക് കാലിടറി. ലോക റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരായ അർജൻ്റീനയ്ക്കും മുൻ ലോക ചാംപ്യന്മാരായ ബ്രസീലിനും ഞെട്ടിക്കുന്ന തോൽവിയാണ് വഴങ്ങേണ്ടി വന്നത്.
നിലവിലെ ലോക ചാംപ്യന്മാരുമായ അർജൻ്റീനയെ ഏകപക്ഷീയ ഒരു ഗോളിന് വീഴ്ത്തി ഇക്വഡോറാണ് കരുത്തുകാട്ടിയത്. ആദ്യ പകുതിയിലെ ഇഞ്ച്വറി ടൈമിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച എന്നെർ വലൻസിയ (45+13) ആണ് സ്വന്തം കാണികൾക്ക് മുന്നിൽ വച്ച് ഇക്വഡോറിന് അട്ടിമറി ജയം സമ്മാനിച്ചത്. മത്സരത്തിൽ ഇക്വഡോർ താരം മോയ്സസ് കായ്സെഡോയ്ക്കും അർജൻ്റീനയുടെ നിക്കൊളാസ് ഒട്ടമെൻഡിക്കും ചുവപ്പ് കാർഡ് ലഭിച്ചു.
അതേസമയം, ആദ്യ പകുതിയിലെ ഇഞ്ച്വറി ടൈമിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച മിഗ്വെൽ ടെർസെറോസ് (45 + 4) ആണ് ബ്രസീലിനെ ഞെട്ടിച്ചത്. ബോക്സിനുള്ളിൽ ആൻ്റണി ബൊളീവിയൻ താരത്തെ ചവിട്ടി വീഴ്ത്തിയതാണ് മഞ്ഞപ്പടയ്ക്ക് തിരിച്ചടിയായത്. ജയത്തോടെ ലോകകപ്പ് യോഗ്യതയെന്ന പ്രതീക്ഷ നിലനിർത്താനും ബൊളീവിയയ്ക്ക് സാധിച്ചു. 1994ന് ശേഷം അവർക്ക് ലോകകപ്പ് കളിക്കാനായിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്