ജി.സി.ഡിഎയ്ക്ക് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് നൽകാനുള്ള കുടിശിഖ ഒരാഴ്ചയ്ക്കുള്ളിൽ നൽകും

FEBRUARY 22, 2026, 2:31 AM

കൊച്ചി: അവസാന നിമിഷം ജി.സി.ഡി.എയുടെ വഞ്ചനയിൽ, ഐ.എസ്.എല്ലിലെ കേരള ബ്ലാസ്റ്റേഴ്‌സ്  മുംബയ് സിറ്റി എഫ്.സി മത്സരം അനിശ്ചിതത്വത്തിലായെങ്കിലും ഇഞ്ചുറി പറ്റാതെ കാര്യങ്ങൾ കലങ്ങിത്തെളിഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒമ്പത് ഹോം മാച്ചുകൾക്കുള്ള സ്റ്റേഡിയത്തിന്റെ പുതുക്കിയ നിരക്കിലുള്ള വാടകയും ക്വാഷൻ ഡെപ്പോസിറ്റിലെ 25 ലക്ഷം കുടിശികയും ഒന്നിച്ചടയ്ക്കണമെന്ന ആവശ്യത്തിൽ ജി.സി.ഡി.എ ഉറച്ചുനിന്നതാണ് പ്രതിസന്ധിക്ക് വഴിതുറന്നത്.

ഇന്ന് കളി നടക്കുന്നകാര്യം പോലും സംശയത്തിലായി. ചർച്ചകൾക്കൊടുവിൽ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് നൽകാനുള്ള കുടിശിക അടക്കം ഒരാഴ്ച്ചക്കുള്ളിൽ നൽകാമെന്ന് ടീം അറിയിച്ചതോടെയാണ് ഇന്ന് കൊച്ചിയിൽ പന്ത് ഉരുളുമെന്ന പ്രഖ്യാപനമുണ്ടായത്.

vachakam
vachakam
vachakam

മോഹൻബഗാനോട് തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ജയം അനിവാര്യമാണ്. അടിമുടി മാറ്റങ്ങളുമായിട്ടാണ് ബ്ലാസ്റ്റേഴ്‌സ് പുതിയ സീസണിൽ ഇറങ്ങിയത്. സാമ്പത്തിക ബാധ്യതകളെ തുടർന്ന് ഐ എസ് എൽ നടക്കുമോ എന്ന ആശങ്കയുണ്ടായിരുന്നുവെങ്കിലും അവസാനനിമിഷം കാര്യങ്ങൾ അനുകൂലമാവുകയായിരുന്നു.

കാര്യമായ പ്രീ സീസീൺ തയാറെടുപ്പുകൾ നടത്താൻ സാധിക്കാത്തത് ടീമിനെ സംബന്ധിച്ച് കുറവ് തന്നെയാണ്. മൈതാനമധ്യത്ത് ഒരുടീമായി സെറ്റാകാൻ കഴിഞ്ഞ കളിയിൽ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചിരുന്നില്ല.

ആദ്യ കളിയിൽ ചെന്നൈയ്‌ക്കെതിരെ ജയിക്കാൻ സാധിച്ചിതിന്റെ ആത്മവിശ്വാസമാണ് മറുവശത്ത് മുംബയ്‌യുടെ കൈമുതൽ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam