മുന്നിൽ നിന്ന സെനഗലിനെ എക്‌സ്ട്രാ ടൈമിലെ പെനാൽറ്റിയിൽ വീഴ്ത്തി ബെൽജിയം പ്രീ-ക്വാർട്ടർ ഫൈനലിൽ

JULY 3, 2026, 3:59 AM

സിയാറ്റിൽ : 86-ാം മിനിട്ടുവരെ രണ്ടുഗോളുകൾക്ക് പിന്നിൽ നിൽക്കുക. മൂന്നുമിനിട്ടിന്റെ വ്യത്യാസത്തിൽ രണ്ടു ഗോളുകൾ തിരിച്ചടിച്ച് കളി അധികസമയത്തേക്ക് നീട്ടുക. എക്‌സ്ട്രാ ടൈം അവസാനിക്കാൻ മിനിട്ടുകൾ മാത്രം ബാക്കിനിൽക്കേ ലഭിച്ച പെനാൽറ്റിയിലൂടെ വിജയിക്കുക. ഏതൊരു ഫുട്ബാൾ ആരാധകനേയും അമ്പരപ്പിച്ചുകളയുന്നതായിരുന്നു കഴിഞ്ഞരാത്രി ബെൽജിയവും സെനഗലും തമ്മിൽ നടന്ന ലോകകപ്പ് രണ്ടാം റൗണ്ട് മത്സരം.

ഇംഗ്‌ളണ്ടിനെതിരെ ആദ്യ ഗോളടിച്ചിട്ടും കോംഗോയ്ക്ക് കീഴടങ്ങേണ്ടിവന്നതിന്റെ സങ്കടം മാറുന്നതിന് മുമ്പാണ് ആഫ്രിക്കൻ ആരാധകർക്ക് തങ്ങളുടെ വൻകരയിൽ നിന്നുള്ള മറ്റൊരു രാജ്യംകൂടി സമാനമായ രീതിയിൽ പുറത്താകുന്ന ഹൃദയഭേദകമായ കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കേണ്ടിവന്നത്.

സിയാറ്റിലിൽ മത്സരത്തിന്റെ തുടക്കം മുതൽ ആധിപത്യംകാട്ടിയതും ആക്രമണങ്ങൾ ഒരുക്കിയതും സെനഗലായിരുന്നു. അതുകൊണ്ടാണ് ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഗോളടിച്ച് അവർ മുന്നിലെത്തിയത്. സെനഗൽ സ്‌ട്രൈക്കർ ഇസ്മയില സാറിന്റെ മിന്നുന്ന ഫോമിന് മുന്നിൽ പലപ്പോഴും ബെൽജിയത്തിന് മുട്ടുവിറച്ചിരുന്നു. യൂറോപ്പിലെ ഒന്നാംനിര ഗോളിമാരിൽ ഒരാളായ തബോ കോർട്വാ കാത്തവലയിലേക്കാണ് രണ്ട് വെടിയുണ്ടകൾ സെനഗൽ പായിച്ചത്. 24-ാം മിനിട്ടിൽ ഒരു റീബൗണ്ടിൽ നിന്ന് ഹബീബ് ദിയാരയും 51-ാം മിനിട്ടിൽ ഇസ്മയില സാറുമാണ് സെനഗലിനായി സ്‌കോർ ചെയ്തത്. തിരിച്ചടിക്കാനുള്ള ബെൽജിയത്തിന്റെ ശ്രമങ്ങൾ പലപ്പോഴും സെനഗൽ ഗോളി മോറി ഡിയാവിന്റെ മുന്നിൽ നിർവീര്യമാവുകയും ചെയ്തു.

vachakam
vachakam
vachakam

എന്നാൽ രണ്ടാം പകുതിയിൽ പകരക്കാരനായിറങ്ങിയ റൊമേലു ലുക്കാക്കു 86-ാം മിനിട്ടിൽ ആദ്യ തിരിച്ചടി നൽകി. 89-ാം മിനിട്ടിൽ യൂറി ടിയെലിമാൻസ് രണ്ടാം ഗോളും തിരിച്ചടിച്ചതോടെ അത്രനേരംകൊണ്ട് സെനഗൽ കെട്ടിയ കോട്ടകൾ തകർന്നു. അരമണിക്കൂർ അധികസമയത്ത് അവർ പൊരുതിനിൽക്കാൻ ശ്രമിച്ചെങ്കിലും 120+5-ാം മിനിട്ടിലെ പെനാൽറ്റി ചതിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam