ഏഷ്യാകപ്പിൽ പാകിസ്ഥാനെ തോൽപിച്ച് കിരീടം നേടിയ ഇന്ത്യൻ ടീമിന് വമ്പൻ പാരിതോഷികം പ്രഖ്യാപിച്ച് ബി.സി.സ.ിഐ. താരങ്ങൾക്കും പരിശീലക സംഘത്തിനുമായി 21 കോടി രൂപയാണ് ബി.സി.സി.ഐ സമ്മാനത്തുകയായി പ്രഖ്യാപിച്ചത്. തനിക്ക് കിട്ടിയ മുഴുവൻ മാച്ച് ഫീസും ഇന്ത്യൻ സൈന്യത്തിന് നൽകുമെന്ന് ഇന്ത്യൻ ക്യാപ്ടൻ സൂര്യകുമാർ യാദവ് പറഞ്ഞിരുന്നു.
ഏഷ്യാകപ്പിൽ ഇന്ത്യ ചാമ്പ്യമാരായി, വ്യക്തമായ സന്ദേശം നൽകി, ഇന്ത്യൻ ടീമിനും സംഘത്തിനും 21 കോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിക്കുന്നു എന്നായിരുന്നു ബി.സി.സി.ഐ എക്‌സ് പോസ്റ്റിൽ വ്യക്തമാക്കിയത്.
എന്നാൽ കളിക്കാർക്കും കോച്ചിനും സപ്പോർട്ട് സ്റ്റാഫിനും എത്ര തുക വീതമായിരിക്കും ലഭിക്കുക എന്ന കാര്യം ബി.സി.സി.ഐ വ്യക്തമാക്കിയിട്ടില്ല. കളിക്കാർക്ക് വമ്പൻ പാരിതോഷികം നൽകുമെന്നും ഏഷ്യാ കപ്പിൽ ഇന്ത്യ പുറത്തെടുത്ത പ്രകടനത്തിൽ രാജ്യത്തിനും ബി.സി.സി.ഐക്കും അഭിമാനമുണ്ടെന്നും ബി.സി.സി.ഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ പറഞ്ഞു.
ഏഷ്യാ കപ്പിൽ അപരാജിതരായാണ് ഇന്ത്യ കിരീടം നേടിയത്. ഫൈനലിൽ അടക്കം മൂന്ന് തവണ പാകിസ്ഥാനെ നേരിട്ടപ്പോൾ മൂന്ന് തവണയും ജയിച്ചു കയറി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്