ലണ്ടന്‍: ഓവലില്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ മുന്‍നിര ഫാസ്റ്റ് ജസ്പ്രീത് ബുമ്ര കളിക്കില്ല. ബുമ്രയ്ക്ക് വിശ്രമം നല്‍കണമെന്ന് ബിസിസിഐ മെഡിക്കല്‍ സംഘം ടീം മാനേജാമെന്റിന് നിര്‍ദേശം നല്‍കി. ബുമ്രയ്ക്ക് പകരം പരിക്കില്‍ നിന്ന് മോചിതനായ ആകാശ് ദീപ് ഇന്ത്യന്‍ ഇലവനില്‍ ഇടം നേടും.
പരമ്പര ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യന്‍ ടീം മാനേജ്മെന്റ് അഞ്ച് ടെസ്റ്റുകളില്‍ മൂന്നെണ്ണത്തിന് മാത്രമേ ബുമ്രയുടെ സേവനം ലഭ്യമാകൂ എന്ന് പ്രഖ്യാപിച്ചിരുന്നു. പരിധിയില്‍ കൂടുതല്‍ ബൗള്‍ ചെയ്യേണ്ടി വരുന്നു എന്നതാണ് ബുമ്ര നോരിടുന്ന പ്രശ്‌നം. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ നടുവിന് വേദന പിടിപെട്ട ബുമ്രക്ക് പിന്നീട് വന്ന ടി-20 ലോകകപ്പില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല. ഈ വര്‍ഷം ഇന്ത്യക്കായി ഏറ്റവുമധികം പന്തെറിഞ്ഞ പോസ് ബൗളറും ബുമ്രയാണ്. മാഞ്ചസ്റ്ററില്‍ നടന്ന നാലാം ടെസ്റ്റിലും ബുമ്ര 33 ഓവര്‍ ബൗള്‍ ചെയ്തിരുന്നു.
ഇതൊക്കെയാണെങ്കിലും ഓവലില്‍ ഇന്ത്യയെ പരമ്പര സമനിലയിലാക്കാന്‍ സഹായിക്കുന്നതിനായി ബുമ്ര കളിക്കുമെന്നായിരുന്നു ടീം ഇതുവരെ നല്‍കിയിരുന്ന വിവരം. ബിസിസിഐയുടെ മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശത്തോടെ ഈ സാധ്യത പൂര്‍ണമായും അടഞ്ഞു.
പരമ്പരയിലെ നിര്‍ണായക മത്സരത്തില്‍ ജസ്പ്രീത് ബുംറയുടെ പങ്കാളിത്തം ബാറ്റിംഗ് പരിശീലകന്‍ സിതാന്‍ഷു കൊട്ടക് തള്ളിക്കളഞ്ഞതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇത്. 'ബുംറ ഇപ്പോള്‍ തന്റെ ഭാരം അനുസരിച്ച് ഫിറ്റ്‌നസാണ്. കഴിഞ്ഞ മത്സരത്തില്‍ അദ്ദേഹം ഒരു ഇന്നിംഗ്‌സ് ബൗള്‍ ചെയ്തിട്ടുണ്ട്. അതിനാല്‍ വ്യക്തമായും ഹെഡ് കോച്ചും, ഫിസിയോയും, ക്യാപ്റ്റനും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. ഒരു ചര്‍ച്ചയും നടന്നിട്ടില്ല,' കൊട്ടക് മത്സരത്തിന് രണ്ട് ദിവസം മുമ്പ് പറഞ്ഞു.
ഓവല്‍ ടെസ്റ്റില്‍ മുഹമ്മദ് സിറാജാകും ഇന്ത്യയുടെ പേസ് ബൗളിംഗിനെ നയിക്കുക. അന്‍ശുല്‍ കാംബോജിന് പകരം അര്‍ഷ്ദീപ് സിംഗ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്