ജർമ്മൻ കപ്പിൽ തുടർച്ചയായ 14-ാം ജയവുമായി ബയേൺ മ്യൂണിക്ക്

OCTOBER 31, 2025, 9:17 AM

ജർമ്മൻ കപ്പിന്റെ രണ്ടാം റൗണ്ടിൽ കൊളോണിനെതിരെ 4-1 ന് വിജയം നേടിയതോടെ ഹാരി കെയ്‌നും ബയേൺ മ്യൂണിക്കും യൂറോപ്യൻ റെക്കോർഡിൽ ഇടം നേടി. മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയ കെയ്ൻ ഈ സീസണിൽ തുടർച്ചയായ 14-ാമത്തെ വിജയമാണ് ബയേണിന് സമ്മാനിച്ചത്.

ഈ സീസണിൽ ആദ്യമായി ബയേൺ ഒരു മത്സരത്തിൽ പിന്നോട്ട് പോയി. റാഗ്‌നർ അച്ചെ കൊളോണിനായി ഗോൾ നേടിയപ്പോൾ ബയേൺ ഞെട്ടിയെങ്കിലും, ടീം ശക്തമായി തിരിച്ചുവന്നു. കെയ്‌നിന്റെ തകർപ്പൻ ഷോട്ടും മനോഹരമായ ഹെഡ്ഡും ഗോളുകളായി മാറി. ഇതോടെ ഈ സീസണിൽ 14 കളികളിൽ നിന്ന് താരത്തിന്റെ ഗോൾ നേട്ടം 22 ആയി.

കെയ്‌നിനെ കൂടാതെ ലൂയിസ് ഡയസ്, മൈക്കിൾ ഒലിസ് എന്നിവരും ഗോൾ നേടി. 1992-93 കാലഘട്ടത്തിൽ ഫാബിയോ കാപെല്ലോയുടെ എസി മിലാൻ നേടിയ തുടർച്ചയായ 13 വിജയങ്ങൾ എന്ന റെക്കോർഡാണ് ബയേൺ മറികടന്നത്.

vachakam
vachakam
vachakam

മറ്റ് കപ്പ് മത്സരങ്ങളിൽ, ബയേർ ലെവർകൂസൻ അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ പാഡർബോണിനെ 4-2ന് പരാജയപ്പെടുത്തി. യുവതാരം ഇബ്രാഹിം മാസ നേടിയ ഗോളുകളും അലക്‌സ് ഗാർസിയയുടെ നിർണ്ണായക ഗോളുമാണ് ലെവർകൂസന് വിജയം സമ്മാനിച്ചത്.

ലെവർകൂസൻ, സ്റ്റട്ട്ഗാർട്ട്, യൂണിയൻ ബെർലിൻ, ഫ്രീബർഗ്, മഗ്‌ദെബർഗ് , കൈസർസ്ലാട്ടൺ  എന്നിവരും ജർമ്മൻ കപ്പിന്റെ അവസാന 16ലേക്ക് മുന്നേറിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam