തുടർച്ചയായ നാലാം ജയവുമായി ബാഴ്‌സലോണ

SEPTEMBER 26, 2025, 8:22 AM

റിയൽ ഒവിയേഡോക്കെതിരെ ശക്തമായ പോരാട്ടത്തിനൊടുവിൽ 3-1ന്റെ വിജയം നേടി ബാഴ്‌സലോണ. ഈ വിജയം ലീഗിൽ ഒന്നാം സ്ഥാനക്കാരായ റയൽ മാഡ്രിഡുമായുള്ള അകലം കുറയ്ക്കാൻ ബാഴ്‌സയ്ക്ക് സാധിച്ചു.

ഗോൾകീപ്പർ ജോവാൻ ഗാർഷ്യയുടെ പിഴവ് മുതലെടുത്ത് ആൽബെർട്ടോ റെയ്‌നയുടെ ഒരു ലോംഗ് റേഞ്ച് ഗോളിലൂടെ ബാഴ്‌സലോണ ആദ്യ പകുതിയിൽ പിന്നിലായി.

എന്നാൽ, രണ്ടാം പകുതിയിൽ ഉണർന്നു കളിച്ച് തുടക്കത്തിൽ തന്നെ എറിക് ഗാർഷ്യ സമനില ഗോൾ നേടി. തുടർന്ന് പകരക്കാരനായി ഇറങ്ങിയ റോബർട്ട് ലെവൻഡോവ്‌സ്‌കി തന്റെ ഈ സീസണിലെ ആദ്യ ലാ ലിഗ ഗോൾ നേടി ബാഴ്‌സലോണക്ക് ലീഡ് നൽകി.

vachakam
vachakam
vachakam

മാർക്കസ് റാഷ്‌ഫോർഡിന്റെ കോർണറിൽ നിന്ന് റൊണാൾഡ് അറൗഹോ 88-ാം മിനിറ്റിൽ ഒരു മികച്ച ഹെഡ്ഡറിലൂടെ വിജയം ഉറപ്പിച്ചു. കൗമാര താരമായ ലാമിൻ യമാലിന്റെ അഭാവത്തിലും ഫ്‌ളിക്കിന്റെ കീഴിൽ ബാഴ്‌സലോണ തുടർച്ചയായ നാലാം വിജയം നേടി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam