വമ്പൻ തോൽവിയുമായി ബാഴ്‌സലോണ

OCTOBER 6, 2025, 8:01 AM

ലാലിഗയിൽ ബാഴ്‌സലോണക്ക് വമ്പൻ തോൽവി. ഒന്നിനെതിരെ നാല് ഗോളുകൾക്ക് സ്വന്തം തട്ടകത്തിൽ സെവിയ്യയാണ് ബാഴ്‌സയെ തോൽപ്പിച്ചത്. 

സെവിയ്യക്കായി അലക്‌സിസ് സാഞ്ചസ്(13), ഇസാക് റൊമേരോ(36), ജോസ് കറമോന(90), അകോർ ആദംസ്(90+6) എന്നിവർ ലക്ഷ്യംകണ്ടു. ബാഴ്‌സക്കായി മാർക്കസ് റാഷ്‌ഫോഡ്(45+7) ആശ്വാസ ഗോൾ കണ്ടെത്തി.

പരിക്കിനെ തുടർന്ന ലമീൻ യമാലില്ലാതെയാണ് സന്ദർശകർ ഇറങ്ങിയത്. സീസണിൽ ക്ലബിന്റെ ആദ്യ തോൽവിയാണിത്.

vachakam
vachakam
vachakam

പന്തടക്കത്തിലും ലക്ഷ്യത്തിലേക്ക് ഷോട്ടുതിർക്കുന്നതിലും ബാഴ്‌സയാണ് മുന്നിലെങ്കിലും അവസരങ്ങൾ കൃത്യമായി ഗോളാക്കി സെവിയ്യ വിജയം പിടിക്കുകയായിരുന്നു.

തോൽവിയോടെ ബാഴ്‌സ പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് തുടരുന്നു. 21 പോയന്റുമായി റയൽ മാഡ്രിഡാണ് പട്ടികയിൽ ഒന്നാമത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam