മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജയൻ ഗോൾ മെഷീൻ എർലിങ് ഹാളണ്ടിനെ റാഞ്ചാൻ ലക്ഷ്യമിട്ട് സ്പാനിഷ് കരുത്തരായ ബാഴ്സലോണ. 2022 മുതൽ സിറ്റിയുടെ മുൻനിരയെ നയിച്ച് ഇടതടവില്ലാതെ ഗോളടിച്ചുകൂട്ടുന്ന 25കാരനായ ഹാളണ്ടിനെ അടുത്ത സീസണിൽ തങ്ങളുടെ നിരയിലെത്തിക്കാൻ ബാഴ്സലോണ ചരടു വലി ആരംഭിച്ചതായാണ് റിപോർട്ടുകൾ.
നിലവിൽ ബാഴ്സലോണയുടെ മുൻനിരയെ നയിക്കുന്ന പോളിഷ് ലെജൻഡ് റോബർട് ലെവൻഡോവ്സ്കിക്ക് പകരക്കാരനായി അടുത്ത വർഷത്തിൽ നോർവീജിയൻ യുവതാരത്തെ ക്ലബിലെത്തിക്കാനാണ് ശ്രമമെന്നാണ് സൂചന.
നിലവിൽ യൂറോപ്യൻ ക്ലബ് ഫുട്ബാളിലെ ഏറ്റവും വിലപിടിപ്പുള്ള താരം കൂടിയാണ് ഹാളണ്ട്. നേരത്തെ ഓർസ്ട്രിയൻ ക്ലബ് റെഡ്ബുൾ സാൽസ്ബർഗിലൂടെ പ്രഫഷണൽ ഫുട്ബാളിൽ സജീവമായ താരം, ജർമനിയിലെ ബൊറൂസിയ ഡോർട്മുണ്ടിലൂടെയാണ് കളിക്കളത്തിൽ കൈയൊപ്പു ചാർത്തുന്നത്.
അതിവേഗവും, പിഴക്കാത്ത കൃത്യതയുമായി ഗോളടിച്ചുകൂട്ടി കുതിച്ച താരത്തെ 2022ൽ പെപ് ഗ്വാർഡിയോള സ്വന്തം നിരയിലെത്തിക്കുകയായിരുന്നു. 150 മത്സരങ്ങളിൽ അത്ര തന്നെ ഗോളുകളും ഇതിനകം സ്കോർ ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്