2026ലെ ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം പിന്മാറുന്നു. ഇന്ത്യയിൽ നടക്കാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കില്ലെന്ന് ബംഗ്ലാദേശ് സർക്കാർ ഔദ്യോഗികമായി അറിയിച്ചു.
ഇന്ത്യയിൽ കളിക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്‌നങ്ങളും മറ്റ് തർക്കങ്ങളും പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണ് ഈ കടുത്ത തീരുമാനം. മത്സരങ്ങൾ ഇന്ത്യയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC) തള്ളിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
ലോകകപ്പ് മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ (BCB) ആവശ്യം. എന്നാൽ ഇന്ത്യയിൽ തന്നെ മത്സരങ്ങൾ നടത്തണമെന്ന നിലപാടിൽ ഐ.സി.സി ഉറച്ചുനിൽക്കുകയാണ്. 20 കോടിയോളം ജനങ്ങളുള്ള ഒരു രാജ്യത്തെ ലോകകപ്പിൽ നിന്ന് മാറ്റിനിർത്തുന്നത് ക്രിക്കറ്റിന്റെ ആഗോള വളർച്ചയെ ബാധിക്കുമെന്ന് ബി.സി.ബി പ്രസിഡന്റ് അമിനുൽ ഇസ്ലാം മുന്നറിയിപ്പ് നൽകി. ഐ.സി.സി യോഗത്തിൽ ഇന്ത്യ ഏകപക്ഷീയമായ തീരുമാനങ്ങൾ എടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുസ്തഫിസുർ റഹ്മാനുമായി ബന്ധപ്പെട്ട വിഷയങ്ങളും ഐ.സി.സി യോഗത്തിലെ ചില തീരുമാനങ്ങളും തങ്ങളെ ഞെട്ടിച്ചുവെന്നും ബംഗ്ലാദേശ് വൃത്തങ്ങൾ വ്യക്തമാക്കി.
ടി20 ലോകകപ്പിൽ നിന്ന് പൂർണ്ണമായി പിന്മാറാൻ തങ്ങൾക്ക് താൽപ്പര്യമില്ലെന്നും എന്നാൽ ഇന്ത്യയിൽ കളിക്കില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നും ബംഗ്ലാദേശ് സപോർട്‌സ് അഡൈ്വസർ ആസിഫ് നസ്‌റുൽ പറഞ്ഞു. ശ്രീലങ്കയിൽ മത്സരങ്ങൾ നടത്താൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ബംഗ്ലാദേശിന് ഐ.സി.സി 24 മണിക്കൂർ അന്ത്യശാസനം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഏഷ്യൻ ക്രിക്കറ്റിലെ കരുത്തരായ ബംഗ്ലാദേശിന്റെ ഈ പിന്മാറ്റം ലോകകപ്പിന്റെ ആവേശത്തെയും വരുമാനത്തെയും വലിയ രീതിയിൽ ബാധിക്കുമെന്നതിൽ തർക്കമില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
