84 ഇന്നിങ്‌സിനും ശേഷം സെഞ്ച്വറിയടിച്ച് വരവറിയിച്ച് പാക് ബാറ്റർ ബാബർ അസം. മത്സരത്തിൽ ശ്രീലങ്കയെ പാകിസ്ഥാൻ എട്ട് വിക്കറ്റിന് തോൽപ്പിച്ചു. ഇതോടെ ശ്രീലങ്കയ്‌ക്കെതിരെയുള്ള രണ്ടാം ഏകദിനവും ജയിച്ച് ഏകദിന പരമ്പരയിൽ 2-0ന് മുന്നിലെത്തി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറിൽ എട്ട് വിക്കറ്റിന് 288 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 10 പന്ത് ബാക്കി നിൽക്കെ വെറും 2 വിക്കറ്റ് നഷ്ടത്തിൽ പാകിസ്ഥാൻ ജയത്തിലെത്തി. 119 പന്തിൽ 8 ഫോറുകളുടെ സഹായത്തോടെ 102 റൺസെടുത്ത്
പുറത്താകാതെ നിന്ന ബാബർ അസം, 93 പന്തിൽ 78 റൺസെടുത്ത ഫഖർ സമാൻ, 54 പന്തിൽ പുറത്താകാതെ 51 റൺസെടുത്ത മുഹമ്മദ് റിസ്വാൻ, 33 റൺസെടുത്ത സയീദ് അയൂബ് എന്നിവർ തിളങ്ങി. ശ്രീലങ്കക്കുവേണ്ടി ജനിത് ലിയനാഗെ (54), കാമിന്ദു മെൻഡിസ് (44), സദീര സമരവിക്രമ(42), വാനിന്ദു ഹസരങ്കെ (37) എന്നിവർ തിളങ്ങി. പാക് ബൗളിങ് നിരയിൽ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ് എന്നിവർ തിളങ്ങി.
83 ഇന്നിംഗ്‌സുകൾക്ക് മുമ്പാണ് ബാബർ അവസാനമായി മൂന്നക്ക സ്‌കോർ നേടിയത്. 2023 ഏഷ്യാ കപ്പിൽ നേപ്പാളിനെതിരെ നേടിയ സെഞ്ച്വറിക്ക് ശേഷം ഫോം നഷ്ടപ്പെട്ടു. ഇതോടെ, അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറിയില്ലാതെ ഏറ്റവും കൂടുതൽ ഇന്നിംഗ്‌സുകൾ കളിച്ച വിരാട് കോഹ്ലിയുടെ റെക്കോർഡിന് ഒപ്പമെത്തിയിരുന്നു. ഏഷ്യൻ ബാറ്റ്‌സ്മാൻമാരിൽ, 87 ഇന്നിംഗ്‌സുകൾ സെഞ്ചുറിയില്ലാതെ കളിച്ച മുൻ ശ്രീലങ്കൻ താരം സനത് ജയസൂര്യയാണ് പട്ടികയിൽ ഒന്നാമത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
