ടി20 ക്രിക്കറ്റിൽ ചരിത്രമെഴുതി ബാബർ അസം. അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോർഡാണ് പാകിസ്താന്റെ മുൻ നായകൻ സ്വന്തമാക്കിയത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20 മത്സരത്തിലാണ് ബാബർ ചരിത്രനേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ 11 റൺസെടുത്ത് ബാബർ അസം പുറത്താകാതെ നിന്ന് പാകിസ്താനെ വിജയത്തിലേക്ക് നയിച്ചിരുന്നു.
റെക്കോഡിൽ ഇന്ത്യയുടെ മുൻ ക്യാപ്ടൻ രോഹിത് ശർമയെ പിന്നിലാക്കിയാണ് ബാബർ ഒന്നാമതെത്തിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പോരാട്ടത്തിൽ ഒൻപത് റൺസ് നേടിയാൽ ബാബറിന് റെക്കോർഡിൽ ഒന്നാമതെത്താമായിരുന്നു. 11 റൺസെടുത്തതോടെ ബാബറിന് 130 മത്സരങ്ങളിൽ 4,324 റൺസായി.
രോഹിത് ശർമ 159 മൽസരങ്ങളിൽ 4,231 റൺസുമായാണ് വിരമിച്ചത്. ടി20യിലും ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും കൂടുതൽ റൺസ് നേടിയവർ ഇതുവരെ ഇന്ത്യക്കാരായിരുന്നു. ഏകദിനത്തിലും ടെസ്റ്റിലും സച്ചിൻ ടെണ്ടുൽക്കറാണ് എക്കാലത്തേയും ഉയർന്ന റൺ സ്‌കോറർ.
ടി20ഐ ക്രിക്കറ്റിൽ കൂടുതൽ റൺസ് നേടിയവർ
ബാബർ അസം - 4324, രോഹിത് ശർമ - 4231, വിരാട് കോഹ്ലി - 4188, ജോസ് ബട്ട്‌ലർ - 3869, പോൾ സ്റ്റിർലിംഗ് - 3710.
എലൈറ്റ് പട്ടികയിലെ ആദ്യ ആറ് സ്ഥാനക്കാരിൽ ഏറ്റവും കുറഞ്ഞ സ്‌ട്രൈക്ക് റേറ്റാണ് ബാബറിനുള്ളത്. ആദ്യ പത്ത് പേരുടെ പട്ടികയിൽ മുഹമ്മദ് റിസ്‌വാനോടൊപ്പം 130ൽ താഴെ സ്‌കോറിങ് റേറ്റ് നേടിയ ഏക കളിക്കാരനാണ്.
മൂന്ന് ഫോർമാറ്റുകളിൽ കൂടുതൽ റൺസ് നേടിയവർ
ടെസ്റ്റ്: സച്ചിൻ ടെണ്ടുൽക്കർ - 15,921
ഏകദിനം: സച്ചിൻ ടെണ്ടുൽക്കർ - 18,426
ടി20ഐ: ബാബർ അസം - 4,234
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
