ന്യൂസിലൻഡിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ. മൂന്നാം മത്സരത്തിൽ മൂന്ന് വിക്കറ്റിന് വിജയിച്ചതോടെയാണ് ഓസീസ് പരമ്പര സ്വന്തമാക്കിയത്. 2-0 എന്ന മാർജിനിലാണ് പരമ്പര ഓസീസ് വിജയിച്ചത്. ആദ്യ മത്സരത്തിൽ ഓസീസ് ആറ് വിക്കറ്റിന് വിജയിച്ചിരുന്നു. എന്നാൽ രണ്ടാം മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചു.
ന്യൂസിലൻഡ് ഉയർത്തിയ 157 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയ രണ്ടോവർ ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നു. നായകൻ മിച്ചൽ മാർഷിന്റെ വെടിക്കെട്ട് സെഞ്ചുറിയുടെ മികവിലാണ് ഓസീസ് വിജയിച്ചത്.
മാർഷ് 103 റൺസാണ് എടുത്തത്. 52 പന്തിൽ എട്ട് ബൗണ്ടറിയും ഏഴ് സിക്‌സും അടങ്ങുന്നതായിരുന്നു മാർഷിന്റെ ഇന്നിംഗ്‌സ്. മിച്ചൽ ഓവൺ 14 റൺസെടുത്തു.
ന്യൂസിലൻഡിന് വേണ്ടി ജെയിംസ് നീഷാം നാല് വിക്കറ്റെടുത്തു. ജേക്കബ് ഡഫി രണ്ട് വിക്കറ്റും ബെൻ സിയേഴ്‌സ് ഒരു വിക്കറ്റും വീഴ്ത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്