പെർത്തിൽ നടക്കുന്ന ആദ്യ ആഷസ് ടെസ്റ്റിനുള്ള ഓസ്‌ട്രേലിയയുടെ 15 അംഗ ടീമിനെ സ്റ്റീവൻ സ്മിത്ത് നയിക്കും.
ജെയ്ക് വെതാൾഡ്, ബ്രണ്ടൻ ഡോഗെറ്റ്, സീൻ അബോട്ട് എന്നിവരാണ് ടെസ്റ്റ് ടീമിന്റെ പുതുമുഖങ്ങൾ. സാം കോൺസ്റ്റാസിനെ ടെസ്റ്റ് ടീമിൽ നിന്നൊഴിവാക്കി. മർനസ് ലബുഷെയ്‌നെ ടീമിലേക്ക് തിരിച്ചുവിളിച്ചു. കഴിഞ്ഞ സീസണിൽ ഷെഫീൽഡ് ഷീൽഡിൽ ടാസ്മാനിയയ്ക്കു വേണ്ടി 18 ഇന്നിംഗ്‌സുകളിൽ നിന്ന് 50.33 ശരാശരിയിൽ 906 റൺസ് നേടിയിരുന്നു വെതറാൾഡ്. സാം കോൺസ്റ്റാസിനെ ടീമിൽ നിന്ന് ഒഴിവാക്കിയ സാഹചര്യത്തിൽ ഉസ്മാൻ ഖവാജയ്‌ക്കൊപ്പം ഓപ്പണറായി 31കാരൻ കളിച്ചേക്കും.
ഈ വർഷം ജൂലൈയിൽ വെസ്റ്റ് ഇൻഡീസിനെതിരെ പരമ്പരയിൽ പരിക്കേറ്റ പാറ്റ് കമ്മിൻസിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. പകരം സ്മിത്താണ് ടീമിനെ നയിക്കുക. രണ്ടാം ടെസ്റ്റ് മുതൽ കമ്മിൻസ് ടീമിലുണ്ടായേക്കും. വെസ്റ്റ് ഇൻഡീസിനെതിരായ മോശം പ്രകടത്തിന് പിന്നാലെയാണ് കോൺസ്റ്റാസിനെ ടീമിൽ നിന്ന് ഒഴിവാക്കിയത്. കരീബിയൻ പര്യടനത്തിൽ ആറ് ഇന്നിംഗ്‌സുകളിൽ നിന്ന് 50 റൺസ് മാത്രമേ കോൺസ്റ്റാസിന് നേടാനായുള്ളൂ, അതിൽ രണ്ട് തവണ പൂജ്യത്തിന് പുറത്തായി. മാത്യു റെൻഷ്വ, മിച്ചൽ മാർഷ് എന്നിവരാണ് ആദ്യ ടെസ്റ്റിനുള്ള ടീമിൽ ഉൾപ്പെടാതെ പോയ പ്രമുഖർ.
ആദ്യ ടെസ്റ്റിനുള്ള ഓസീസ് ടീം: സ്റ്റീവ് സ്മിത്ത് (ക്യാപ്ടൻ), സീൻ അബോട്ട്, സ്‌കോട്ട് ബോളണ്ട്, അലക്‌സ് ക്യാരി, ബ്രെൻഡൻ ഡോഗെറ്റ്, കാമറൂൺ ഗ്രീൻ, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാൻ ഖവാജ, മാർനസ് ലാബുഷാനെ, നഥാൻ ലിയോൺ, മിച്ചൽ സ്റ്റാർക്ക്, ജെയ്ക്ക് വെതറാൾഡ്, ബ്യൂ വെബ്സ്റ്റർ.
കാമറൂൺ ഗ്രീൻ, ബ്യൂ വെബ്സ്റ്റർ എന്നിവരാണ് ഓൾറൗണ്ടർമാർ. അലക്‌സ് കാരിയും ജോഷ് ഇംഗ്ലിസുമാണ് വിക്കറ്റ് കീപ്പർമാരായി വരുന്നത്. നഥാൻ ലിയോൺ മാത്രമാണ് ഏക സ്പിന്നർ. മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, സ്‌കോട്ട് ബോളണ്ട് എന്നിവർ പേസർമാരായും എത്തും. നവംബർ 21നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
