ആഷസ് ടെസ്റ്റ് പരമ്പരയിൽ ഓസ്‌ട്രേലിയ മുൻപിൽ

DECEMBER 8, 2025, 2:32 AM

ആഷസ് ടെസ്റ്റിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഓസ്‌ട്രേലിയയ്ക്ക് വിജയം. ഇംഗ്ലണ്ടിനെതിരെ എട്ട് വിക്കറ്റിന്റെ ആധികാരിക ജയമാണ് സ്വന്തമാക്കിയത്.

65 റൺസ് മാത്രമുണ്ടായിരുന്ന വിജയലക്ഷ്യം നാലാം ദിനം രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഓസീസ് മറികടക്കുകയായിരുന്നു. ഓപ്പണർ ട്രാവിസ് ഹെഡ് 22 റൺസെടുത്തപ്പോൾ ക്യാപ്ടൻ സ്റ്റീവ് സ്മിത്ത് 23 റൺസെടുത്ത് പുറത്താകാതെ നിന്നു. ഇതോടെ പരമ്പരയിൽ 2 -0ന് ഓസീസ് മുന്നിലെത്തി.

ആറ് വിക്കറ്റ് നഷ്ടത്തിൽ 134 റൺസെന്ന നിലയിൽ ഇന്നലെ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 241 റൺസിന് ഓൾഔട്ടാകുകയായിരുന്നു. വിൽ ജാക്‌സ് (41) - സ്റ്റോക്‌സ് സഖ്യം 96 റൺസ് കൂട്ടിച്ചേർത്തതോടെയാണ് ഇംഗ്ലണ്ടിന് ലീഡ് ലഭിച്ചത്. ജാക്‌സിനെ സ്ലിപ്പിൽ സ്റ്റീവ് സ്മിത്തിന്റെ കൈകളിലെത്തിച്ച് നെസറാണ് ബ്രേക്ക് ത്രൂ നൽകിയത്. പിന്നാലെ സ്റ്റോക്‌സിനെ കൂടി നെസർ മടക്കി. വിക്കറ്റ് കീപ്പർ അലക്‌സ് ക്യാരിക്ക് ക്യാച്ച്. ഗുസ് ആറ്റ്കിൻസണ് (3) തിളങ്ങാനായില്ല. ഇംഗ്ലണ്ടിനായി ക്യാപ്ടൻ ബെൻ സ്റ്റോക്‌സ് (50) അർധ സെഞ്ചുറി നേടി. ഓപ്പണർ സാക് ക്രൗളി (44), വിൽ ജാക്‌സ് (41) എന്നിവരും തിളങ്ങി. ഓസ്‌ട്രേലിയയ്ക്കായി മിച്ചൽ നെസർ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി.

vachakam
vachakam
vachakam

ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 334 റൺസിൽ അവസാനിപ്പിച്ച ഓസീസ് മറുപടി ബാറ്റിങ്ങിൽ 511 റൺസെടുത്ത് 177 റൺസിന്റെ ലീഡ് സ്വന്തമാക്കി. ഒമ്പതാം സ്ഥാനത്തിറങ്ങിയ സ്റ്റാർക്കാണ് ഓസീസിന്റെ ടോപ് സ്‌കോറർ. 77 റൺസാണ് താരം നേടിയത്. ആദ്യ ഇന്നിങ്‌സിൽ ആറ് വിക്കറ്റുകൾ നേടിയും സ്റ്റാർക്ക് തിളങ്ങിയിരുന്നു. ഒമ്പതാം വിക്കറ്റിൽ സ്റ്റാർക്ക്  -ബോളണ്ട് സഖ്യം 75 റൺസ് ചേർത്താണ് പിരിഞ്ഞത്. ഈ കൂട്ടുകെട്ടാണ് ഓസീസിന്റെ സ്‌കോർ 500 കടത്തിയത്. ആകെ അഞ്ച് അർധ സെഞ്ചുറികളാണ് ഓസീസ് ഇന്നിങ്‌സിൽ പിറന്നത്. സ്റ്റാർക്കിനെ കൂടാതെ ജെയ്ക് വെതറാൾഡ് (72), മാർനസ് ലാബുഷെയ്‌നെ (65), സ്റ്റീവ് സ്മിത്ത് (61), അലക്‌സ് ക്യാരി (63), എന്നിവരുടെ അർധസെഞ്ചുറിയാണ് ഓസീസിന് കരുത്തായത്. ഇംഗ്ലണ്ടിനായി ബ്രൈഡൻ കഴ്‌സ് നാലും ബെൻ സ്റ്റോക്‌സ് മൂന്ന് വിക്കറ്റും നേടി.

ആദ്യ ഇന്നിങ്‌സിൽ ജോ റൂട്ടിന്റെ സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെ തകർച്ചയിൽ നിന്നും രക്ഷിച്ചത്. 38 റൺസെടുക്കന്നതിനിടെയാണ് ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റുകൾ നഷ്ടമായത്. ഒരു ഘട്ടത്തിൽ 300 കടക്കുമോ എന്നു സംശയിച്ച സ്‌കോർ ഈ നിലയ്‌ക്കെത്തിച്ചത് അവസാന വിക്കറ്റിൽ ഒന്നിച്ച റൂട്ട് -ജോഫ്ര ആർച്ചർ സഖ്യത്തിന്റെ കൂറ്റനടികളായിരുന്നു. ഇരുവരും ചേർന്നു പിരിയാത്ത പത്താം വിക്കറ്റിൽ 61 റൺസ് അതിവേഗം ചേർത്തതോടെ ഇംഗ്ലീഷ് സ്‌കോർ 300 കടന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam