ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ലീഗായ ബിഗ് ബാഷ് ലീഗില്‍ നിന്ന് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ പിന്മാറി. കാല്‍മുട്ടിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലൂടെ അശ്വിന്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബിബിഎല്ലില്‍ സിഡ്നി തണ്ടര്‍ അശ്വിനെ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ചെന്നൈയില്‍ പരിശീലനത്തിനിടെ അശ്വിന് പരിക്കേല്‍ക്കുകയായിരുന്നു.
അശ്വിന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായെന്ന് സിഡ്നി തണ്ടറും സ്ഥിരീകരിച്ചു. ബിഗ് ബാഷ് ലീഗ് കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കാന്‍ താരത്തിന് ഇനിയും കാത്തിരിക്കണം. കഴിഞ്ഞ വര്‍ഷം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സ്പിന്നര്‍ ആര്‍ അശ്വിന്‍ ഐപിഎല്ലില്‍ കളിക്കുന്നതും മതിയാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
